സിനിമ

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

ശില്‍പ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്‌ളാറ്റ്, ഇക്വിറ്റി ഓഹരികള്‍ എന്നിവയും പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുണ്ട്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

2017ല്‍ ആണ് ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടങ്ങിയത്. വ്യാജവാഗ്ദാനം നല്‍കിയ രാജ് കുന്ദ്ര 2017ല്‍ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്‌കോയിനുകള്‍ ശേഖരിച്ചെന്നാണ് ആരോപണം.

ഗുല്ലിബിലയില്‍ നിന്നും വാരിയബിള്‍ ടെക് എന്ന കമ്പനി വാങ്ങിയ ബിറ്റ് കോയിനുകളില്‍ 285 എണ്ണം രാജ് കുന്ദ്രക്ക് ലഭിച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. വിപണിയില്‍ ഇതിന് നിലവില്‍ 150 കോടിയോളം മൂല്യം വരും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കുന്ദ്രയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്.

  • ദയവായി ബോഡി ഷെയിം നടത്തി ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അന്ന രാജന്‍
  • ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു
  • കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥര്‍ക്ക് കൊടുക്കരുതെന്ന്; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
  • രമ്യ നമ്പീശന്റെ സഹോദരനും സം​ഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു
  • ബിജെപി സ്ഥാനാര്‍ഥിയായ നടന്‍ രവി കിഷന്റെ മകളാണെന്ന അവകാശവാദവുമായി യുവ നടി
  • ബിഗ് ബോസ് താരം ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍
  • 150 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം; സന്തോഷ പോസ്റ്റുമായി പൃഥ്വിരാജ്
  • സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്
  • 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എആര്‍ റഹ്മാന്‍ അല്ല; ​ഗുരുതര ആരോപണവുമായി സംവിധായകന്‍
  • നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions