സിനിമ

എഐ ഉപയോഗിച്ച് അശ്ലീല വീഡിയോ, തന്റെ സല്‍പ്പേരിന് ഭീഷണിയെന്ന് ചിരഞ്ജീവി
എഐ ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി സൂപ്പര്‍താരം ചിരഞ്ജീവി. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ താരം ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ചില വെബ്‌സൈറ്റുകള്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. തന്റെ വ്യക്തിത്വം അനധികൃതമായി ചൂഷണം ചെയ്യുന്നതിനെതിരെ സിറ്റി സിവില്‍ കോടതിയില്‍ നിന്ന് അടുത്തിടെ നേടിയ താല്‍ക്കാലിക വിലക്കിന് പിന്നാലെയാണ് ചിരഞ്ജീവി പുതിയ പരാതിയുമായി എത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള തന്റെ സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ വെബ്‌സൈറ്റുകള്‍ ലംഘിക്കുന്നുവെന്ന് ചിരഞ്ജീവി വ്യക്തമാക്കി. ഈ വ്യാജ വീഡിയോകള്‍ തനിക്ക് അപകീര്‍ത്തി ഉണ്ടാക്കിയതായും,

More »

കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത്; ഷാരൂഖ് ഖാന്റെ മകന്‍ സംവിധാനം ചെയ്ത വെബ് സീരീസിനെ പ്രശംസിച്ച് ശശി തരൂര്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസ കൊണ്ട് മൂടി ശശി തരൂര്‍ എംപി. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു സീരീസ് ഇപ്പോള്‍ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മകനെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് ഷാരൂഖ് ഖാനോട് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് ശശി തരൂര്‍ ഈ പ്രശംസക്കുറിപ്പ് പങ്കുവെച്ചത്. 'ജലദോഷവും ചുമയും പിടിപ്പെട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കുകളും മാറ്റിവെച്ച് വിശ്രമം ആയിരുന്നു. എന്റെ സ്റ്റാഫും സഹോദരിയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത് Absolute OTT Gold. ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം

More »

സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍!
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 1997ലെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമര്‍ശിച്ചതില്‍ നടനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് എത്തിയത്. റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന 'ജോയ് ഫോറം 2025' എന്ന പരിപാടിയില്‍ 'മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സല്‍മാന്‍ പാകിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'ഒരു ഹിന്ദി സിനിമ നിര്‍മ്മിക്കുകയും സൗദി അറേബ്യയില്‍

More »

ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചു നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്
ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റെതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി ദിവ്യയുടേതാണെന്നു തിരിച്ചറിഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു വ്യക്തമായി. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി

More »

തിയറ്ററുകള്‍ വിട്ട് 'ലോക' ഒടിടിയിലേക്ക്
മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ് കല്യാണി കേന്ദ്ര കഥാപാത്രമായ, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ലോക. ആഗോളതലത്തില്‍ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബര്‍ 31 ന് തിയേറ്ററില്‍ എത്തും. ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററില്‍ കണ്ടത്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള

More »

നടി അസ്വസ്ഥത പ്രകടിപ്പിച്ചു, ലിപ്‌ലോക് സീന്‍ ചിത്രീകരിച്ച ശേഷം കട്ട് ചെയ്തു
ലിപ്‌ലോക് സീന്‍ ചിത്രീകരിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കി. യ സംഭവത്തെ . ‘ആര്യന്‍’ എന്ന സിനിമയിലെ സീനിനെ കുറിച്ച് പറഞ്ഞ് നടന്‍ വിഷ്ണു വിശാല്‍ ആണ് പറഞ്ഞത്. നടി മാനസ ചൗധരി ലിപ്‌ലോക് സീനില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അത് നീക്കം ചെയ്തത് എന്നാണ് വിഷ്ണു വിശാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്‍ സംസാരിച്ചത്. ആര്യന്‍ സിനിമയില്‍ ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പര്‍ ആയിരുന്നു. അതിലൊരു ലിപ്‌ലോക്ക് സീന്‍ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന് ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയൊരു രംഗം പാട്ടില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ സംവിധായകനോട് പറഞ്ഞു. സംവിധായകന്‍ ഇത് എന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. നമ്മള്‍ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ

More »

മലയാളികളുടെ ആദരം സഹിച്ച് മടുത്തു'; പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി പിന്‍വാങ്ങി- ബാലചന്ദ്രന്‍ ചുള്ളിക്കാട്
മലയാളികളുടെ ആദരം സഹിച്ച് മടുത്തുവെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്നെ ഇനി ആദരിക്കാന്‍ വിളിക്കരുതെന്നും പൊതുവേദിയില്‍ നിന്ന് താന്‍ എന്നേക്കുമായി പിന്‍വാങ്ങിയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് അറിയിച്ചു. മാതൃഭൂമി ഡോട്ട് കോമിന് അയച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാണിച്ചത്. മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു. ദയവായി തന്നെ വെറുതേ വിടണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍ 'ഈയിടെ ഗള്‍ഫിലെ ഒരു സംഘടനയുടെ ആള്‍ക്കാര്‍ക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാന്‍ പറഞ്ഞു : അധികമായാല്‍ അമൃതും വിഷം എന്നൊരു

More »

'തുടരും' സിനിമയില്‍ എന്റെ ശബ്ദം മാറ്റി അവര്‍ ഡബ്ബ് ചെയ്തു.. ഒരു മര്യാദ പോലും കാണിച്ചില്ല: ശോഭനയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി
'തുടരും' സിനിമയില്‍ ശോഭനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നതായി ഭാഗ്യലക്ഷ്മി. സിനിമ മുഴുവനായി ഡബ്ബ് ചെയ്തിരുന്നുവെങ്കിലും ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ശബ്ദം മാറ്റിയില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു. എന്നാല്‍ തന്റെ ശബ്ദം മാറ്റിയ കാര്യം തന്നോട് വിളിച്ച് പറയാനുള്ള മര്യാദ പോലും സംവിധായകനോ നിര്‍മ്മാതാവോ കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. 'ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും പറയും ശോഭനയ്ക്ക് ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് പുറത്ത്

More »

നടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് പണി കിട്ടി ഉദയനിധി സ്റ്റാലിന്‍
തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പിടിയിലാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ റീപോസ്റ്റ് ചെയ്തതാണ് ഉദയനിധിക്ക് പിണഞ്ഞ അബദ്ധം. നിമിഷ നേരം കൊണ്ടാണ് ഉദയനിധിയുടെ ഈ റീപോസ്റ്റ് വൈറലായത്. പിന്നാലെ നടനെ കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് ഉയരുന്നത്. ഉദയനിധിക്ക് 'എന്‍' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന നടിമാരോട് വലിയ പ്രിയമാണെന്നും ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യണ്ടേ എന്നുമാണ് കമന്റുകള്‍ വരുന്നത്. നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions