അവകാശവാദങ്ങള്‍ ഇല്ലാതെയാണ് യു.കെ. മലയാളം ന്യൂസ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. യു.കെ.യിലെ മണ്ണില്‍ താമസമാക്കിയ മലയാളികള്‍ക്ക് കേരളത്തിന്റെ മണവും മാതൃഭാഷയുടെ നന്‍മകളും നഷ്ടമാകാതിരിക്കാനുള്ള ഒരു എളിയ സംരംഭമാണിത്. നാം മുന്‍കൈയെടുക്കാഞ്ഞാല്‍ ഈ നാട്ടിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളികളുടെ രണ്ടാം തലമുറക്ക് നമ്മുടെ മാതൃഭാഷയും സംസ്കാരവും നഷ്ടമാകും.ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും പരമാവധി കൂറ് പുലര്‍ത്തണം എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ, നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വികര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നതൊക്കെയും ഇവിടെ എത്തി എന്നതിന്റെ പേരില്‍ നമുക്കും നമ്മുടെ മക്കള്‍ക്കും നഷ്ടമായിക്കൂടാ. മലയാളികളുടെ സത്യസന്ധതയും നീതിബോധവും കുടുംബബന്ധങ്ങളും മൂല്യബോധവും നമുക്ക് ഈ മണ്ണില്‍ നിന്നും സമ്പാദിച്ചുകൂട്ടാന്‍ കഴിയുന്ന എന്തിനേക്കാളും വിലപ്പെട്ടതാണ്.
മലയാളികളെ പരസ്പരം ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഇവിടെ വ്യക്തമാക്കട്ടെ. ഈ രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടു മലയാളികള്‍ക്ക് വേണ്ടി ഞങ്ങള്‍ എപ്പോഴും മുന്നിലുണ്ടാകും. യു.കെ, ഇന്ത്യ സര്‍ക്കാറുകള്‍ക്കു മുന്നില്‍ മലയാളികളുടെ ശബ്ദമയുര്‍ത്താനും നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനുമുള്ള പ്രതിബദ്ധതയും ഞങ്ങള്‍ ഇവിടെ വ്യക്തമാക്കുന്നു.
പത്രപ്രവര്‍ത്തന രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള യു.കെയിലെ ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് യു.കെ. മലയാളം ന്യൂസിന്റെ അണിയറയില്‍. ഒപ്പം കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെ സഹകരണവും ഞങ്ങള്‍ക്കുണ്ട്.
യു.കെ.യിലെ മുഴുവന്‍ മലയാളികളെയും ഈ പത്രത്തിന്റെ ഭാഗമായി ഞങ്ങള്‍ കാണുന്നു.