ബിസിനസ്‌

ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു
നീണ്ട ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ടിന്റെ മുന്നേറ്റം. രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു. അടുത്തിടെ 86ലേക്ക് വീണ വിലയാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. ക്വസി ക്വാര്‍ട്ടങ്ങിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വലിയ ഇടിവ് നേരിട്ട ശേഷമാണു സുനാക് പ്രധാനമന്ത്രി ആയി എത്തിയ ശേഷം ഓഹരി വിപണിയുടെ പിന്തുണയില്‍ പൗണ്ട് കുതിച്ചു തുടങ്ങിയത്. 100.12 എന്നതാണ് പുതിയ നില. പലിശ നിരക്ക് വര്‍ധനയും

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മാന്ദ്യ മുന്നറിയിപ്പ്: പൗണ്ട് ഇടിഞ്ഞു; പ്രവാസികള്‍ക്ക് വെല്ലുവിളി
യുകെ എക്കാലത്തെയും വലിയ മാന്ദ്യത്തിലേക്കെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പിന് പിന്നാലെ പൗണ്ട് ഇടിഞ്ഞു. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തിയതോടെ മാന്ദ്യ ഭീതി ശക്തമായി. സ്റ്റെര്‍ലിംഗ് ഡോളറിനും രൂപയ്ക്കുമെതിരെ രണ്ടു പോയിന്റ് കുറഞ്ഞു യഥാക്രമം 1.11, 92.58 എന്നീ നിലയിലെത്തി. പലിശ നിരക്ക് വൈകാതെ 4 ശതമാനം എത്തുമെന്ന മുന്നറിയിപ്പ് പൗണ്ടിന്

More »

പലിശ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് ഉയര്‍ത്തി; യുകെ എക്കാലത്തെയും വലിയ മാന്ദ്യത്തിലേക്കെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
യുകെ എക്കാലത്തെയും വലിയ മാന്ദ്യത്തിലേക്കെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യം വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. ജീവിത

More »

മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട്; സുനാകില്‍ പ്രതീക്ഷയര്‍പ്പിച്ചു വിപണി
റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട് എത്തി. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ചൊവ്വാഴ്ച സ്റ്റെര്‍ലിംഗ് 1.9% ഉയര്‍ന്ന് 1.149 ഡോളറിലെത്തി - ലിസ് ട്രസിന്റെ മിനി-ബജറ്റിന് മുമ്പുള്ള

More »

ലിസ് ട്രസിന്റെ രാജിയോടെ വിപണിയ്ക്ക് ഉണര്‍വ്; പൗണ്ടിനും മുന്നേറ്റം
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നയാളെന്ന 'റെക്കോര്‍ഡോടെ' രാജി വച്ച ലിസ് ട്രസിന്റെ നടപടി വിപണിയ്ക്ക് ഉണര്‍വ് നല്‍കി. തകര്‍ന്നടിഞ്ഞ പൗണ്ടിന്റെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവും ഉണ്ടായി. ലിസ് ട്രസിന്റെ രാജി പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ പൗണ്ടിന്റെ മൂല്യം 1.13 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. രാജി പ്രഖ്യാപനം വന്നതോടെ അത് 1.127 ഡോളര്‍ ആയി. യു

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.25% ആയി ഉയര്‍ത്താന്‍ ഒരുങ്ങുന്നു
യുകെയില്‍ പലിശ നിരക്കുകള്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലേക്ക്. മോര്‍ട്ട്‌ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.25 ശതമാനത്തിലേക്ക് ഉയര്‍ത്തും എന്നാണു മുന്നറിയിപ്പ്. ഇതോടെ പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് പറയുന്നു. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന

More »

പലിശനിരക്ക് വര്‍ദ്ധന: ജനങ്ങളെ കാത്തിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടെന്ന് ടെസ്കോ ചെയര്‍മാന്‍
ലണ്ടന്‍ : രാജ്യത്ത് പലിശനിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ടെസ്കോ ചെയര്‍മാന്‍. ഭക്ഷണവും ഊര്‍ജവും ഉള്‍പ്പെടെ ആകമാന മേഖലയിലും ജനങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ചെയര്‍മാന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുണ്ടെന്നും അദ്ദേഹം ബിബിസിയോട്

More »

പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പൗണ്ട് കൂപ്പുകുത്തുന്നു
പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയതോടെ പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി

More »

വന്‍ നികുതിയിളവുകള്‍; പൗണ്ട് മുങ്ങുന്നു- ഡോളറിനെതിരെ മൂല്യം 37 വര്‍ഷത്തെ ഇടിവില്‍
50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ചാന്‍സലര്‍ നിരവധി നികുതി വെട്ടിക്കുറവുകളുടെയും സാമ്പത്തിക നടപടികളുടെയും രൂപരേഖ നല്‍കിയതിനെത്തുടര്‍ന്ന് യുകെ ഓഹരികളും ഇടിഞ്ഞു. പൗണ്ട് ഡോളറിനെതിരെ 3 ശതമാനത്തിലധികം ഇടിഞ്ഞു, 1.08 ഡോളറിന് താഴെയായി. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഭാഗികമായി ശക്തമായ യുഎസ് ഡോളറും കാരണം സ്റ്റെര്‍ലിംഗ് അടുത്തിടെ ഇടിഞ്ഞു. വെള്ളിയാഴ്ച യൂറോയ്‌ക്കെതിരെ പൗണ്ട് 1% ല്‍ കൂടുതല്‍ ഇടിഞ്ഞ് 1.11 യൂറോയായി കുറഞ്ഞു. രൂപയ്‌ക്കെതിരെ 88.15 ആയി. പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായി. പൗണ്ടിന്റെ വീഴ്ച നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിക്കും. കറന്‍സിയുടെ മൂല്യം ഇടിഞ്ഞതിനെ കുറിച്ച് പ്രതികരിക്കാന്‍ ക്വാര്‍ട്ടംഗ് വിസമ്മതിച്ചു,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions