ബിസിനസ്‌

പണപ്പെരുപ്പവും പലിശ നിരക്കും: രണ്ട് വര്‍ഷം യുകെയില്‍ സ്ഥിതി മോശം; കുടുംബങ്ങളോട് മാപ്പ് ചോദിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
അടുത്ത രണ്ട് വര്‍ഷം യുകെയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബങ്ങളെ ശ്വാസം മുട്ടിക്കും. ഈ വിന്ററില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. 2023-ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ ദുരിതം പേറേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍. സ്ഥിതിഗതികളില്‍ ഖേദമുണ്ടെങ്കിലും ഉയര്‍ന്ന എനര്‍ജി വിലയെന്നത് സാധാരണ കാര്യമായി മാറുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയുടെ മുന്നറിയിപ്പ്. 'പണപ്പെരുപ്പം ആളുകളുടെ കുടുംബവരുമാനം പിടിച്ചെടുക്കുന്നതാണ്. വിലകള്‍ ഉയരുന്നതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ഇതില്‍ ഖേദമുണ്ട്', ബിബിസിയോട് സംസാരിക്കവെ ഗവര്‍ണര്‍ പ്രതികരിച്ചു. എനര്‍ജി വില, പ്രത്യേകിച്ച് ഗ്യാസ് വിലയാണ് പണപ്പെരുപ്പത്തിന് പിന്നിലെ പ്രധാന ഘടകമെന്ന്

More »

കേരളം കാണാന്‍ ഇനി ബോബി ചെമ്മണൂരിന്റെ'കേരവാന്‍'
തിരുവനന്തപുരം : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിന്റെ കേരളത്തിലെ ആദ്യത്തെ കാരവന്‍ പുറത്തിറങ്ങി. ശംഖുമുഖം ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുവാനായി കേരള ടൂറിസം വകുപ്പ് അവതരിപ്പിച്ച 'കേരവാന്‍ കേരള' പദ്ധതിക്ക് സമൂഹത്തില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡോ. ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗത വകുപ്പ് മന്ത്രി കാരവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബോബി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ ആദ്യ ബുക്കിംഗ് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി. സ്വാഗതം പറഞ്ഞു.

More »

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ'; പേരുമാറ്റം പുറത്തുവിട്ട് സുക്കര്‍ബര്‍ഗ്
കാലിഫോര്‍ണിയ : ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി. മെറ്റ (Meta) എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക. ഫേസ്ബുക്ക് (Facebook Inc./ FB.O) എന്ന കമ്പനിയുടെ പഴയ പേരാണ് മാറ്റിയത്. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം. വെര്‍ച്വല്‍ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക് ഗെയിം കളിക്കാനും ആശയം വിനിമയം നടത്താനുമൊക്കെയുള്ള പദ്ധതിയുടെ പ്രഖ്യാപനത്തിനിടെയാണ് കമ്പനി ഇനി മെറ്റ എന്ന പേരിലറിയപ്പെടുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. നിലവിലുള്ള ബ്രാന്റിനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്വകാര്യതയും സുരക്ഷയും മെറ്റാവേഴ്‌സ് സാങ്കേതികവിദ്യയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വെര്‍ച്വല്‍ ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി’യെക്കുറിച്ചുള്ള വാര്‍ഷിക കോണ്‍ഫറന്‍സ്, കണക്ട്

More »

ജനങ്ങളുടെ തലയില്‍ വരുന്നത് 70 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നികുതി
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുകെയിലെ ജനങ്ങളുടെ തലയില്‍ വരുന്നത് ഏറ്റവും ഉയര്‍ന്ന നികുതി. പണപ്പെരുപ്പം അടുത്ത വര്‍ഷം അഞ്ച് ശതമാനം എത്തുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റി വ്യക്തമാക്കുന്നത്. 1992ന് ശേഷം ആദ്യമായാണ് ഈ നിലയിലേക്ക് പണപ്പെരുപ്പം എത്തുന്നത്. കാര്യങ്ങള്‍ കൂടുതല്‍ മോശമായാല്‍ ഇത് 5.4 ശതമാനത്തിലേക്ക് ഉയരാനും, പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഒബിആര്‍ പറയുന്നു. എന്നാല്‍ 2026/27ല്‍ ജിഡിപിയുടെ 36 ശതമാനം നികുതിയായി ഉയരുമെന്ന് വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളിലെ കൗണ്‍സില്‍ ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനകള്‍ കൂടി കണക്കിലെടുത്താണിത്. മാര്‍ച്ചിലെയും, ഒക്ടോബറിലെയും ബജറ്റുകള്‍ വഴി സുനാക് 1993ലെ ബ്ലാക്ക് വെനസ്‌ഡേയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സിംഗിള്‍-ഇയര്‍ ടാക്‌സ് വര്‍ദ്ധനവാണ് നടപ്പാക്കിയത്. പാര്‍ലമെന്റ് അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും

More »

ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറി തിരുപ്പൂരില്‍ ആരംഭിച്ചു
തിരുപ്പൂര്‍ : ഇന്ത്യയിലെ മുന്‍നിര ഡയറക്ട് സെല്ലിങ് , ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, ഫിജികാര്‍ട്ട് സിഇഒ ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍ ഗുണശേഖരന്‍, രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നെയ്ത്ത്, പ്രോസസിങ്, ഡൈയിങ് യൂണിറ്റുകളിലായി മുന്നൂറോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. നിലവില്‍ ഇന്ത്യയിലും പുറത്തുമായി 600 ഓളം അഫിലിയേറ്റ്‌സ് ഉള്ള ഫിജികാര്‍ട്ട് 100 കോടി രൂപയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, ഫിജിസ്റ്റോറുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമില്‍ ഡയമണ്ട് ഫെസ്റ്റ്
കണ്ണൂര്‍ : വാര്‍ഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബര്‍ 14 വ്യാഴാഴ്ച ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം നിഹാരിക എസ് മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് റീജിയണല്‍ മാനേജര്‍ പ്രദീപ്, മാര്‍ക്കറ്റിങ് റീജിയണല്‍ മാനേജര്‍ മഹേഷ് കൃഷ്ണ, സീനിയര്‍ മാനേജര്‍ ജോപോള്‍, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് ബാബു, അസിസ്റ്റന്റ് മാനേജര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് പ്രീമിയം വാച്ചുകളും ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ്

More »

കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ ഓണക്കിറ്റ് വിതരണം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖല പ്രസിഡണ്ട് ഗുരുവായൂര്‍ ഹരിവാര്യര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ബോബി ചെമ്മണൂരിനെ പെരുവനം കുട്ടന്‍മാരാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, നന്ദകുമാര്‍(കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്), അന്തിക്കാട് പത്മനാഭന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന പ്രസിഡണ്ട്), കീഴൂട്ട് നന്ദനന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന ട്രഷറര്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ രാഹുല്‍ മംഗലത്ത് സ്വാഗതവും ചിറയ്ക്കല്‍ റോബീഷ് നന്ദിയും പറഞ്ഞു.

More »

ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി
തൃശൂര്‍ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പിരന്റ് മാസ്‌കായ ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി. കലക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ കളക്ടര്‍ ഹരിത വി. കുമാര്‍ ഐ എ എസ് മാസ്‌ക് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വക്താക്കളായ ശ്രീകുമാര്‍, ജീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക് വിതരണം ചെയ്തത്. മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍ . തുണി മാസ്‌കുകളെ പോലെ ഈര്‍പ്പം പിടിക്കാത്തതിനാല്‍ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങള്‍ക്കെതിരെ ബോചെ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്. ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള ബോചെ മാസ്‌കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കുന്ന വിര്‍ജിന്‍ പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ്

More »

മറഡോണയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകവുമായി ആത്മ സുഹൃത്ത് ബോബി ചെമ്മണ്ണൂര്‍
ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1 :11' എന്ന പേരില്‍ ഡി സി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ബോണി തോമസ് ആണ് രചന. തൃശ്ശൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന് ആനപ്പുറത്ത് വെച്ച് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ സിനിമാതാരം വി. കെ. ശ്രീരാമന്‍ മുഖ്യാതിഥി ആയിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ മറഡോണയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ആണ് ബോബി ലോകത്തോട് പറയുന്നത്. 150 രൂപയാണ് പുസ്തകത്തിന്റെ വില.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions