വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
ലണ്ടന്‍ : വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ ഗവേഷകര്‍ യുകെയിലേക്ക് വരാന്‍ മടിക്കുകയാണ്. ഇതിന്റെ ഫലമായി കാന്‍സര്‍ പരിശോധനയും ചികിത്സയും സംബന്ധിച്ച ഗവേഷണ പദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23 വര്‍ഷക്കാലയളവില്‍ ഈ തുക 4,47,244 പൗണ്ട് ആയിരുന്നെങ്കില്‍ ഇപ്പോഴിത് 8,72,044 പൗണ്ട് ആയി പെരുകി. ഏകദേശം നാല്‍പതോളം പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ തുക മതിയാകും എന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച്
More »
ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
ജൂലൈയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നശേഷം ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസാ അപേക്ഷകള്‍ കുത്തനെ കുറഞ്ഞതായി ഹോം ഓഫീസ് താല്‍ക്കാലിക ഡാറ്റ പ്രകാരമുള്ള കണക്കുകള്‍. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ മാറ്റങ്ങളും, സ്റ്റഡി, ഫാമിലി, ടെമ്പററി വര്‍ക്ക് റൂട്ടുകളിലെ നിലപാടുകളും ചേര്‍ന്നാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ എംപ്ലോയര്‍ പരിശോധന വര്‍ധിച്ചതോടെയാണ് ഇത്.
2025 മേയ് 12 മുതലാണ് യുകെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ജൂലൈ 22ന് ഇതില്‍ ചിലത് പ്രാബല്യത്തില്‍ വരികയും ചെയ്തു. സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസയിലാണ് പ്രധാന മാറ്റങ്ങള്‍.
ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസയിലാണ് കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. 2023 ആഗസ്റ്റില്‍ 18,300 അപേക്ഷകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2025 ജൂലൈയില്‍ കേവലം 1300 അപേക്ഷകളാണുള്ളത്. പുതിയ
More »
ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി. വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും എന്നതിനാല്‍ അവരുടെ വരവ് കുറയും. സര്‍വ്വകലാശാലകള്‍ക്ക് കടുത്ത ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമൂലം സര്‍വകലാശാലകള്‍ക്ക് 600 മില്യണ്‍ പൗണ്ട് ആണ് അധികമായി ചിലവാകുന്നത്. വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ട്യൂഷന്‍ ഫീയുടെ ആറു ശതമാനം ആണ് ലെവിയായി ഈടാക്കുന്നത്.
ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപ്പി) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ (യുസിഎല്‍), മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ മുന്‍നിര സര്‍വകലാശാലകളെ ലെവി കാര്യമായി ബാധിക്കും.
ലെവിയുടെ ചിലവ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ യൂണിവേഴ്സിറ്റികള്‍ തീരുമാനിച്ചാല്‍ ട്യൂഷന്‍ ഫീ കുത്തനെ കുതിച്ചുയരും.
More »
ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
ഇംഗ്ലണ്ടിലും വെയില്‍സിലും അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി. ഒപ്പം കുട്ടികള്‍ക്കുള്ള മെയിന്റനന്‍സ് വായ്പകളും കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ എടുക്കാനുള്ള അവസരം നല്‍കും. സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കേയാണ് പുതിയ നീക്കം. ഫീസ് ഉയര്‍ത്തുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വലിയ ബാധ്യതയുണ്ടാക്കുമെന്ന വിമര്‍ശനം ശക്തമാണ്.
2017ന് ശേഷം ഇംഗ്ലണ്ടില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് ഇതാദ്യമാണ്. ഇനിയും സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക സഹായം വേണമെങ്കില്‍ ദീര്‍ഘകാല ഫണ്ടിങ്ങിനുള്ള നടപടികളും ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വെയില്‍സിലും ഇംഗ്ലണ്ടിലും അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന് വാര്‍ഷിക ഫീസ് 285 പൗണ്ടാണ് വര്‍ദ്ധിച്ചത്. മുമ്പുള്ളതിനേക്കാള്‍ മൂന്നു ശതമാനം വര്‍ദ്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ചിലവ്
More »
കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടിലും വെയില്‍സിലും ഏഴ് ലക്ഷം ജനസംഖ്യ വര്‍ധന; കുടിയേറ്റത്തിനെതിരെ മുറവിളി
കുടിയേറ്റ വിരുദ്ധത കൂടിയിരിക്കുന്ന സമയത്ത് എരിതീയില്‍ എണ്ണ ഒഴിച്ചപോലെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനസംഖ്യയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക് പുറത്ത്. കുടിയേറ്റം തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 700,000 പേരുടെ വര്‍ദ്ധനവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. 1949-ല്‍ വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനവാണിത്. 2023 മധ്യത്തോടെ 12 മാസത്തിനിടെ 821,210 പേരുടെ ജനസംഖ്യാ വര്‍ദ്ധനവാണ് റെക്കോര്‍ഡ്. കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് റെക്കോര്‍ഡ് തോതില്‍ പ്രവേശിച്ച ഘട്ടം കൂടിയായിരുന്നു ഇത്.
രാജ്യത്ത് പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള കണക്കിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവിലെ 98 ശതമാനത്തിനും കാരണമെന്നാണ് കണ്ടെത്തല്‍. 2024
More »
അനധികൃത തൊഴിലാളികളെ പൊക്കാന്‍ ഇനി ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്
അനധികൃതമായി യു കെയില്‍ എത്തുകയും ജോലി ചെയ്യാന്‍ നിയമപരമായ അനുമതി ഇല്ലാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കു കയറുകയും ചെയ്ത അനധികൃത തൊഴിലാളികളെ പിടികൂടുന്നതിനു ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്.
അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ വിവിധ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഡെലിവെറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ് തുടങ്ങിയ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. അതോടൊപ്പം അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക്, ഡെലിവറി റൈഡര്‍മാര്‍ അവരുടെ അക്കൗണ്ട് പങ്ക് വയ്ക്കുന്നത് നിര്‍ത്തലാക്കാനും സാധിക്കും.
യു കെയില്‍ എത്തി ആദ്യ 12 മാസക്കാലമോ അല്ലെങ്കില്‍ അവരുടെ അഭയാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നത് വരെയോ യുകെയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന
More »
യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍; സ്‌കില്‍ഡ് വിസയ്ക്ക് ഡിഗ്രി അനിവാര്യം; കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു
ജൂലൈ മാസം ആദ്യം പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി പുതിയ നയങ്ങള്‍ നിലവില്‍ വന്നു. വിദേശികളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കുന്നതിനായി കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നടപ്പായിട്ടുള്ളത്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പളപരിധിയും, വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ത്തുന്നതാണ് പ്രധാന മാറ്റം. ഈ വിസയില്‍ ഏത് ജോലിയാണെങ്കിലും ബാച്ചിലര്‍ ഡിഗ്രിയ്ക്ക് തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യത
More »
ജൂലൈ 22ന് വിദേശ റിക്രൂട്ട്‌മെന്റില്‍ സമ്പൂര്‍ണ്ണ നിരോധനം വരുന്നതോടെ കെയര്‍ മേഖല കടുത്ത ആശങ്കയില്‍
യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച ധവളപത്രം കെയര്‍ മേഖലയെ പിടിച്ചുകുലുക്കാന്‍ പാകത്തിലുള്ളതാണ്. ജൂലൈ 25 മുതല്‍ യുകെ കെയര്‍ മേഖലയില്‍ വിദേശ കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റ് തടയുന്ന നീക്കമാണ് തിരിച്ചടിയാകുന്നത്.
വിദേശ കെയറര്‍മാര്‍ ഉള്ളപ്പോള്‍ പോലും കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടിരുന്നു. ഈ അവസ്ഥയില്‍ റിക്രൂട്ട്‌മെന്റ് വിലക്ക് വരുന്നതോടെ എന്താവും സ്ഥിതി ? കെയര്‍ വിസ ഉപയോഗിച്ച് വിദേശികളെ ചൂഷണത്തിന് ഇരയാക്കുന്നതും, കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിച്ചതുമാണ് നിരോധനത്തില്‍ കലാശിച്ചത്.
കൂടാതെ 2020 ഒക്ടോബര്‍ മുതല്‍ ഹെല്‍ത്ത് കെയര്‍ വിസാ റൂട്ടിലെത്തിയ 39,000-ഓളം കെയര്‍ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഈ അവസരത്തിലാണ് കെയര്‍ ജോലിക്കാരെ കണ്ടെത്താന്‍ നിലവില്‍ രാജ്യത്തുള്ള വിദേശ കെയറര്‍മാര്‍ക്ക്
More »
പോസ്റ്റ് സ്റ്റഡി, ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം ഈ വര്‍ഷം കൂടി!
പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം 2025 ല്‍ കൂടി! 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത വര്‍ധന രേഖപ്പെടുത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
2025 ജനുവരി മുതല്‍ മെയ് വരെ 76,400 വിദ്യാര്‍ത്ഥികള്‍ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വര്‍ധനവ് ആണ് ഇത്. മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി
More »