ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
ലേബര്‍ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ പേരില്‍ 50,000-ഓളം നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഇത് ശരിയായി മാറിയാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ രാഷ്ട്രീയ കളിയില്‍ എന്‍എച്ച്എസിലെ കുടിയേറ്റ നഴ്‌സുമാര്‍ ബലിയാടായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ സര്‍വ്വെയില്‍ വിദേശ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ ആശങ്ക സുവ്യക്തമായിട്ടുണ്ട്.
നെറ്റ് മൈഗ്രേഷന്‍ നിയന്ത്രിക്കുമെന്നാണ് കീര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം. യുകെയില്‍
More »
വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
ബ്രിട്ടീഷ് വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് യുകെ സ്റ്റുഡന്റായി അപേക്ഷിക്കുന്നവര്‍ക്ക് ഇനി അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും. ലണ്ടനില്‍ 9 മാസക്കാലത്തേക്ക് ചുരുങ്ങിയത് 1529 പൗണ്ട് എങ്കിലും വേണം. പുറത്താണെങ്കില്‍ പ്രതിമാസം 1171 പൗണ്ടു വേണം. ഈ തുക തുടര്‍ച്ചയായി 28 ദിവസങ്ങള്‍ ബാങ്കില്‍ ഉണ്ടായിരിക്കുകയും വേണം.
കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടുന്ന കുടിയേറ്റക്കാരായ കുറ്റവാളികള്‍ക്ക് വിസ നിരാകരിക്കുന്ന വ്യവസ്ഥ നവംബര്‍ 11 മുതല്‍ നിലവില്‍ വന്നു. ഗുരുതര കുറ്റകൃത്യത്തില്‍പ്പെടാല്‍ ഉടന്‍ നാടുകടത്തും. നേരത്തെ നാലു വര്‍ഷത്തില്‍ കുറവ് ശിക്ഷ ലഭിച്ചവര്‍ക്ക് വിസയുടെ കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. ഇതു മാറ്റം വരുത്തുകയാണ്. സീസണല്‍ വര്‍ക്കര്‍ വിസയിലും മാറ്റം വന്നു. പത്തുമാസ കാലയളവിലും ആറു മാസക്കാലവും ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കഴിയും. സുരക്ഷ ആശങ്കയുണ്ടെങ്കില്‍
More »
യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
ജനുവരി മുതല്‍ ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കണമെങ്കില്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം കൂടിയ തോതില്‍ തെളിയിക്കേണ്ടതായി വരും. ചില കുടിയേറ്റക്കാര്‍ക്ക് വിസ കിട്ടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിനുള്ള എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസാകേണ്ടി വരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമങ്ങളുടെ ഭാഗമായിട്ടാണിത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അടുത്ത വര്‍ഷം ജനുവരി എട്ടു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിന് ശേഷം സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കോ, സ്‌കെയില്‍ അപ് വിസയ്ക്കോ അപേക്ഷിക്കുന്നവര്‍ക്ക് ഇത് ബാധകമായിരിക്കും.
ഈ വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷില്‍ ബി2 ലെവല്‍ നേടേണ്ടതായി വരും. നിലവില്‍ ജിസിഎസ്ഇയിലെ ബി1 സ്റ്റാന്‍ഡേര്‍ഡിന് തത്തുല്യമായ ഭാഷാ പ്രാവീണ്യം മതിയാകും. ജനുവരി
More »
കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
യുകെയില്‍ കുടിയേറ്റം ആണ് ഏറ്റവും വലിയ ചര്‍ച്ച. ഒരു ലക്ഷത്തിലേറെ പേരെ അണിനിരത്തി അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന റാലി അക്രമാസക്തമായതോടെ ലോകമാകെ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ രാജ്യത്ത് കുടിയേറ്റം അക്ഷരാര്‍ത്ഥത്തില്‍ കുറയുകയാണെന്ന് കണക്കുകള്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒ എന്‍ എസ്) കണക്കുകള്‍ പറയുന്നത് 2011 ന് ശേഷം നെറ്റ് മൈഗ്രേഷന്‍ രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലായി ഒതുക്കാന്‍ കഴിഞ്ഞു എന്നാണ്. 2020 ഡിസംബര്‍ 31ന് ശേഷം നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നിരുന്നു.
സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. സാധാരണ ആഗസ്റ്റ് മാസത്തിലായിരിക്കും വിസ അപേക്ഷകള്‍ കൂടുതലായി എത്തുക. ഈ വര്‍ഷം വിസ അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2023 ലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഉണ്ടായിരിക്കുന്നത് 18 ശതമാനത്തിന്റെ കുറവാണ്.
More »
ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പല നടപടികള്‍ക്കും ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. ആദ്യ പടിയായി ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഈ നീക്കം യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്.
ഇതിന്റെ ഫലമായി എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക.
ഐഎല്‍ആറിന് പുറമെ പൗരത്വത്തിലേക്ക് നയിക്കുന്ന യോഗ്യതാ കാലയളവും ഉയര്‍ത്താന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷമാണ് സെറ്റില്‍മെന്റ് പരിധി. ഈ സമയത്ത്
More »
വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
ലണ്ടന്‍ : വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ ഗവേഷകര്‍ യുകെയിലേക്ക് വരാന്‍ മടിക്കുകയാണ്. ഇതിന്റെ ഫലമായി കാന്‍സര്‍ പരിശോധനയും ചികിത്സയും സംബന്ധിച്ച ഗവേഷണ പദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23 വര്‍ഷക്കാലയളവില്‍ ഈ തുക 4,47,244 പൗണ്ട് ആയിരുന്നെങ്കില്‍ ഇപ്പോഴിത് 8,72,044 പൗണ്ട് ആയി പെരുകി. ഏകദേശം നാല്‍പതോളം പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ തുക മതിയാകും എന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച്
More »
ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
ജൂലൈയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നശേഷം ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസാ അപേക്ഷകള്‍ കുത്തനെ കുറഞ്ഞതായി ഹോം ഓഫീസ് താല്‍ക്കാലിക ഡാറ്റ പ്രകാരമുള്ള കണക്കുകള്‍. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ മാറ്റങ്ങളും, സ്റ്റഡി, ഫാമിലി, ടെമ്പററി വര്‍ക്ക് റൂട്ടുകളിലെ നിലപാടുകളും ചേര്‍ന്നാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ എംപ്ലോയര്‍ പരിശോധന വര്‍ധിച്ചതോടെയാണ് ഇത്.
2025 മേയ് 12 മുതലാണ് യുകെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ജൂലൈ 22ന് ഇതില്‍ ചിലത് പ്രാബല്യത്തില്‍ വരികയും ചെയ്തു. സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസയിലാണ് പ്രധാന മാറ്റങ്ങള്‍.
ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസയിലാണ് കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. 2023 ആഗസ്റ്റില്‍ 18,300 അപേക്ഷകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2025 ജൂലൈയില്‍ കേവലം 1300 അപേക്ഷകളാണുള്ളത്. പുതിയ
More »
ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി. വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും എന്നതിനാല്‍ അവരുടെ വരവ് കുറയും. സര്‍വ്വകലാശാലകള്‍ക്ക് കടുത്ത ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമൂലം സര്‍വകലാശാലകള്‍ക്ക് 600 മില്യണ്‍ പൗണ്ട് ആണ് അധികമായി ചിലവാകുന്നത്. വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ട്യൂഷന്‍ ഫീയുടെ ആറു ശതമാനം ആണ് ലെവിയായി ഈടാക്കുന്നത്.
ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപ്പി) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ (യുസിഎല്‍), മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ മുന്‍നിര സര്‍വകലാശാലകളെ ലെവി കാര്യമായി ബാധിക്കും.
ലെവിയുടെ ചിലവ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ യൂണിവേഴ്സിറ്റികള്‍ തീരുമാനിച്ചാല്‍ ട്യൂഷന്‍ ഫീ കുത്തനെ കുതിച്ചുയരും.
More »
ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
ഇംഗ്ലണ്ടിലും വെയില്‍സിലും അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി. ഒപ്പം കുട്ടികള്‍ക്കുള്ള മെയിന്റനന്‍സ് വായ്പകളും കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ എടുക്കാനുള്ള അവസരം നല്‍കും. സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കേയാണ് പുതിയ നീക്കം. ഫീസ് ഉയര്‍ത്തുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വലിയ ബാധ്യതയുണ്ടാക്കുമെന്ന വിമര്‍ശനം ശക്തമാണ്.
2017ന് ശേഷം ഇംഗ്ലണ്ടില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് ഇതാദ്യമാണ്. ഇനിയും സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക സഹായം വേണമെങ്കില്‍ ദീര്‍ഘകാല ഫണ്ടിങ്ങിനുള്ള നടപടികളും ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വെയില്‍സിലും ഇംഗ്ലണ്ടിലും അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന് വാര്‍ഷിക ഫീസ് 285 പൗണ്ടാണ് വര്‍ദ്ധിച്ചത്. മുമ്പുള്ളതിനേക്കാള്‍ മൂന്നു ശതമാനം വര്‍ദ്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ചിലവ്
More »