ലണ്ടന്‍ : വൃദ്ധരോഗികളുടെ മരണം കൂടുന്നതിനനുസരിച്ച് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വരുമാനം കൂടുന്നു! ലിവര്‍പൂള്‍ കെയര്‍ പാത്ത്‌വേ (എല്‍സിപി)എന്ന പേരില്‍ വിവാദമായ മാര്‍ഗത്തിലൂടെ വൃദ്ധരോഗികളുടെ മരണം ഉറപ്പാക്കുന്ന ആശുപത്രികള്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ടിന്റെ വരുമാനം ലഭിക്കുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. എല്‍സിപിയ്ക്ക് കൂടുതല്‍ തെളിവുകള്‍ നിരത്തുന്ന രീതിയില്‍ ആണ് ആശുപത്രികള്‍ക്ക് ഇങ്ങനെ പണം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ചില കേസുകളില്‍ ആശുപത്രികള്‍ക്ക് മരിക്കെണ്ടവരുടെ എണ്ണവും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മൂന്നിലൊന്നിനും മൂന്നില്‍ രണ്ടിനുമിടയ്ക്കുള്ള എണ്ണമാണ് നല്‍കിയിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നികുതിദായകരുടെ 30 ദശലക്ഷത്തിലേറെ പൗണ്ട് വിവിധ ആശുപത്രികള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നല്‍കിയിട്ടുണ്ടത്രെ. വൃദ്ധരോഗികളുടെ മരണത്തിനനുസരിച്ചു സാമ്പത്തിക നേട്ടവും കൂടും. ഈ ഇന്‍സെന്റീവുകള്‍ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം നല്‍കിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എല്‍സിപി നടപ്പാക്കുന്ന ആശുപത്രികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം വെളിപ്പെടുത്തപ്പെട്ടത്. മരണാസന്നരായ രോഗികളുടെ അന്ത്യനിമിഷങ്ങള്‍ അനായസമാക്കാനും ശരീരത്തിനകത്ത് നടത്തുന്ന ചികിത്സയിലൂടെയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാനുമാണ് എല്‍സിപി കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇവരുടെ ചികിത്സാ ചെലവ് ലാഭിക്കാനാണ് ഇതിനു ഇത്രയ്ക്ക് പ്രോത്സാഹനം എന്നത് വേറെ കാര്യം.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ജീവന്‍രക്ഷാ ചികിത്സ പിന്‍വലിക്കുന്നതാണ് വിവാദമായ എല്‍സിപി. രോഗികളെ ഇതുപ്രകാരം മയക്കിക്കിടത്തും. മിക്കവാറും പേര്‍ക്കും പോഷകങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കും. ട്യൂബിലൂടെ നല്‍കുന്ന ദ്രവരൂപത്തിലൂള്ള ആഹാരവും നിറുത്തും. പാത്ത്‌വേയില്‍ ഇടുന്ന രോഗി 29 മണിക്കൂറിനുള്ളില്‍ മരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുവര്‍ഷം ഒരു ലക്ഷത്തിലേറെ പേരില്‍ കേസുകള്‍ ഇപ്രകാരം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഐന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പോലുള്ള ട്രസ്റ്റുകള്‍ കഴിഞ്ഞവര്‍ഷം എല്‍സിപി നടപ്പിലാക്കിയതായി സമ്മതിച്ചിരുന്നു. ഐന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രി ലക്ഷ്യമിട്ടിരുന്നതിനെക്കള്‍ എട്ടു ശതമാനം അധികം പേരെ മരണത്തിലേയ്ക്ക് തള്ളിവിട്ടു. ലക്‌ഷ്യം കൈവരിക്കാന്‍ കഴിയാതിരുന്ന സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസിനുള്ള ആനുകൂല്യം പാതിയായി ചുരുങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്തായാലും എല്‍സിപി നടപ്പാക്കുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് മെഡിസിന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 2009 മുതല്‍ എല്‍സിപി കാമ്പയിന്‍ നടന്നുവരുകയാണ്. ഇതിനായി ഇതിനോടകം 30 മില്യന്‍ പൌണ്ട് ചിലവായി.