ലണ്ടന്‍ : വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കാന്‍ വീട്ടമ്മമാര്‍ പതിവായി ഉപയോഗിക്കുന്ന വാഷിംഗ് പൗഡറിലും മറ്റും അപകടകരമായ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍. ഇവയുടെ നിരന്തരമായ ഉപയോഗം സ്ത്രീകളുടെ പ്രത്യുല്പാദന ക്ഷമതയെപ്പോലും ബാധിച്ചേക്കാം. സ്ത്രീകള്‍ സാധാരണ കൈകാര്യം ചെയ്യുന്ന ക്ലീനിംഗ് സ്പ്രേ, വാഷിംഗ് പൗഡര്‍ (ലിക്വിഡ്), ഓവെന്‍ ക്ലീനര്‍, ഫര്‍ണിച്ചര്‍ പോളിഷ്, ഡിഷ് വാഷെര്‍ ടാബ്ലെട്സ്, എയര്‍ ഫ്രെഷ്നേഴ്സ്, സര്‍ഫെയിസ് വൈപ്സ്, ഷാമ്പൂ എന്നിവയില്‍ ആരോഗ്യത്തിനു ഹാനികരമായ വളരെയധികം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഹൗസ് കീപ്പിംഗ് വിദഗ്ധര്‍ ആയ 'ജാനേ ലീ ഗ്രേയിസ്' ആണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
കെമിക്കല്‍ ഉല്‍പ്പനങ്ങള്‍ പരമാവധി ഒഴിവാക്കി പകരം നാച്ചുറല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനാണ് പഠനം ഉപദേശിക്കുന്നത്. നാരങ്ങ, മുട്ടയുടെ ഉണ്ണി, ഒലിവ് ഓയില്‍, ഉപ്പു, വിട്ടു വിനാകരി എന്നീ നാച്ചുറല്‍ വസ്തുക്കള്‍ക്കൊണ്ട് വീടും ഉപകരകണങ്ങളും തലമുടിയും ശുചിയാക്കാം എന്നാണു ജാനേ ലീ ഗ്രേയിസ് വിദഗ്ധ മാന്‍ഡി ഫ്രാന്‍സീസ് ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ ആണ് ഈ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് എന്നതിനാല്‍ അവയുടെ ഗന്ധവും ഉപയോഗവും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനു ഏക പരിഹാരം പ്രകൃതിദത്ത വസ്തുക്കളിലേയ്ക്കു മടങ്ങുക എന്നതാണ്.
വാങ്ങുന്ന ക്ലീനിംഗ് സ്പ്രേയുടെ നിരന്തര ഉപയോഗം മൂലം 15 ശതമാനം പേര്‍ ആസ്ത്മ രോഗികള്‍ ആകുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വൈറ്റ് വിനാകരിയും വെള്ളവും ഉപയോഗിച്ച് ക്ലീനിംഗ് സ്പ്രേയുടെ ഉപയോഗം ഒഴിവാക്കാം. അതുപോലെ ഓവെന്‍ ക്ലീനറില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ തലവേദനയ്ക്ക് കാരണമാകാം. വെള്ളവും സോഡയും ഉപയോഗിച്ച് ഇതിനു മറ്റു മാര്‍ഗം തേടാം. ഫര്‍ണിച്ചര്‍ പോളിഷിന്റെ ഗന്ധം ചിലര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ അത് കണ്ണിനു ദോഷകരമാണ്. ഡിഷ് വാഷെര്‍ ടാബ്ലെട്സ് ശ്വസനത്തെ ദോഷകരമായി ബാധിക്കുന്നതാണ്. കാരണം അതില്‍ പെട്രോളിയം ബെയിസ്ഡ് ഡിറ്റാര്‍ജെന്റ്സ് അടങ്ങിയിട്ടുണ്ട്.
എയര്‍ ഫ്രെഷ്നേഴ്സ് കുട്ടികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്കും കാരണമാകാം. ഷാമ്പൂവില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ തലവേദന, ആസ്തമ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഇതിനെല്ലാം പ്രതിവിധി ഒന്നേയുള്ളൂ. ശുദ്ധമായ പ്രകൃതിദത്ത വസ്തുക്കളിലേയ്ക്കു മടങ്ങുക. അതുമൂലം രണ്ടുണ്ട് ഗുണം, ആരോഗ്യവും രക്ഷപ്പെടും പണവും ലാഭം. കെമിക്കല്‍ ഉല്‍പ്പനങ്ങള്‍ക്ക് ബദല്‍ എന്ന നിലയില്‍ പ്രകൃതി ദത്ത ഉല്‍പ്പനങ്ങള്‍ എങ്ങനെയുണ്ടാക്കാം എന്ന്
ജാനേ ലീ ഗ്രെയിസിന്റെ imperfectlynatural.com എന്ന വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.