ലണ്ടന്‍ : യു.കെയിലെ സ്ത്രീകള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ് സ്തനാര്‍ബുദം. ഇതിനെ പ്രതിരോധിക്കാനുള്ള പഠനങ്ങളും കാലങ്ങളായി അണിയറയില്‍ പുരോഗമിക്കുകയാണ്. അതില്‍ ഒരു പഠനം പറയുന്നത് സ്ത്രീകള്‍ വൈന്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം എന്നാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ദിവസവും ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് സ്തനാര്‍ബുദത്തെ അതിജീവിക്കാന്‍ 20 ശതമാനം സാധ്യത കൂടുതല്‍ ആണെന്നും ആഴ്ചയില്‍ മൂന്നര ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് അതിജീവന സാധ്യത 10 ശതമാനം സാധ്യത കൂടുതല്‍ ആണെന്നും പഠനം പറയുന്നു. എന്നാല്‍ അനാരോഗ്യകരമായ കെമിക്കലുകള്‍ അടങ്ങിയ ആല്‍ക്കഹോള്‍ ഉപയോഗം വിപരീത ഫലം ഉളവാക്കുകയും ചെയ്യും. നിലവില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് മദ്യപാനത്തെ ക്കുറിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ആരോഗ്യമുള്ള സ്ത്രീകള്‍ ആഴ്ചയില്‍ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കരുത് എന്ന് ഉപദേശിക്കാറുണ്ട്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം ചിലര്‍ മദ്യ ഉപയോഗം നിര്‍ത്തിയിട്ടുമുണ്ട്.
ഏഴു വര്‍ഷത്തിനുള്ളില്‍ സ്തനാര്‍ബുദം ബാധിച്ച 13,525 സ്ത്രീകളില്‍ ആണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്. അവരില്‍ ഭൂരിപക്ഷവും മദ്യം ഉപയോഗിക്കുന്നവരാണ്. അവരില്‍ ദിവസവും ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് മറ്റു രോഗികളേക്കാള്‍ 20 ശതമാനം അതീജീവന ശേഷി ലഭിക്കുന്നു എന്ന് കണ്ടെത്തി. ആഴ്ചയില്‍ മൂന്നര ഗ്ലാസ് (ചെറിയ ഗ്ലാസ്) വൈന്‍ കഴിക്കുന്നവര്‍ക്ക് ഇത് 10 ശതമാനം ആണ്. പരിധിവച്ചുള്ള മദ്യപാനം രോഗികള്‍ക്ക് ഗുണം ചെയ്യും എന്നാണു പഠനത്തില്‍ കണ്ടെത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓണ്‍കോളജി തലവന്‍ ഡോ. പോല്‍ ഫറോ പറഞ്ഞു.
എങ്കിലും അതിജീവനത്തെ മറ്റു ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. പ്രായം, രോഗത്തിന്റെ സ്വഭാവം, ആരംഭത്തിലുള്ള പരിശോധന എന്നിവ അടിസ്ഥാനമാക്കി സ്ത്രീകളിലെ സ്തനാര്‍ബുദം വ്യത്യസ്തമായിരിക്കും. കൂട്ടത്തില്‍ അല്പം മദ്യപാനവും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണു ഗവേഷകര്‍ പറയുന്നത്.