ആരോഗ്യം

സ്ലിം ബ്യൂട്ടിയാവാന്‍ പെപ്‌സിയുടെ പുതിയ സോഫ്റ്റ് ഡ്രിങ്ക്

ലണ്ടന്‍: സ്ലിം ബ്യൂട്ടിയാവാന്‍ കഷ്ടപ്പെടുന്നവര്‍ക്കും പൊണ്ണത്തടി മൂലം വിഷമിക്കുന്നവര്‍ക്കും വേണ്ടി പുതിയ സോഫ്റ്റ് ഡ്രിങ്കുമായി പെപ്‌സി. പെപ്‌സി പുറത്തിറക്കുന്ന പുതിയ സോഫ്റ്റ് ഡ്രിങ്കില്‍ കൊഴുപ്പ് കുറയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്നു ഇത് സംബന്ധിച്ച് 'ഡെയ്‌ലി മെയില്‍' പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

പുതിയ പാനീയത്തെ കുറിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഇതിലെ പഞ്ചസാരയുടെയും കോണ്‍ സിറപ്പിന്റേയും അളവ് എത്രത്തോളമുണ്ടെന്നത് വ്യക്തമല്ല. പെപ്‌സിയുടെ സാധാരണ പാനീയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അളവ് വളരെ കുറവാണെന്നാണ് കമ്പനി പറയുന്നത്.

പുതിയ പാനീയം ആദ്യം വിപണിയിലെത്തുക ജപ്പാനിലാവും. കറുപ്പിലും സ്വര്‍ണവര്‍ണത്തിലുമെത്തുന്ന ബോട്ടില്‍ കാഴ്ച്ചയില്‍ തന്നെ ആഢംബര പൂര്‍ണമാണ്. ജപ്പാനില്‍ 150 യെന്‍ ആവും പെപ്‌സി ഫാറ്റ് ഫ്രീയുടെ വില. ഏകദേശം 1.20 പൗണ്ട്. പുതിയ ഉത്പന്നം യൂറോപ്പില്‍ എന്നെത്തുമെന്നതിനെകുറിച്ച് കമ്പനി സൂചനയൊന്നും നല്‍കിയിട്ടില്ല.

എന്നാല്‍ കൊഴുപ്പ് വലിച്ചെടുത്ത് തടികുറയ്ക്കുമെന്നു പറയുന്ന പെപ്സിയുടെ സോഫ്റ്റ് ഡ്രിങ്കിനെക്കുറിച്ച് ബ്രിട്ടീഷ് ഡയറ്റിക് അസോസിയേഷന്‍ വക്താവ് സ്യു ബെകിനു അത്ര വിശ്വാസം പോര. എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യനില്‍ വിജയിക്കണമെന്നില്ലെന്നും ഇതു സംബന്ധിച്ച് എവിടെയും പഠനമൊന്നും നടന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു. അതിനാല്‍ ഇവ കൊഴുപ്പ് വലിച്ചെടുത്തു ഇപ്രകാരം തടികുറയ്ക്കും എന്ന് അറിയില്ലെന്ന് സ്യു വ്യക്തമാക്കി.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions