ആരോഗ്യം

അങ്ങനെ മുലയൂട്ടലിന്റെ മഹത്വം യു.കെയിലെ അമ്മമാരും അറിഞ്ഞു

ലണ്ടന്‍ : കുട്ടികളുടെ വായില്‍ കുപ്പിപ്പാല്‍ തിരുകി വച്ചു കൊടുക്കുന്ന ബ്രിട്ടീഷ് അമ്മമാരുടെ കാലം കഴിഞ്ഞു. മുലയൂട്ടലിനെ കളിയാക്കുകയും പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരെ പരിഹസിക്കുകയും ചെയ്തുവന്ന യു.കെയിലെ അമ്മമാര്‍ ഇപ്പോള്‍ ഇന്ത്യയെപ്പോലെ മുലയൂട്ടലിന്റെ മഹത്വം ഉള്‍ക്കൊണ്ടു ആ വഴിക്കാണ് നീങ്ങുന്നത്‌. പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം യു.കെയിലെ 81 ശതമാനം അമ്മമാരും തങ്ങളുടെ കുരുന്നിന് മുലപ്പാല്‍ നല്‍കുന്നു. 90 കളില്‍ 66 ശതമാനം മാത്രമായിരുന്നതാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്.

ഇന്ന് കുറഞ്ഞത് 6 മാസം എങ്കിലും തന്റെ കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ യു.കെയിലെ അമ്മമാര്‍ ശ്രദ്ധിക്കുന്നു. ആരോഗ്യ വിദഗ്ധര്‍ പറയുന്നതും കുട്ടിയ്ക്ക് ആദ്യത്തെ ആറു മാസം അമ്മയുടെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ്. 34 ശതമാനത്തില്‍ അധികം അമ്മമാര്‍ ആറുമാസം കുട്ടികളെ മുലയൂട്ടുന്നു. 1995ല്‍ ഇത് 21 ശതമാനവും 2005ല്‍ 26 ശതമാനവും ആയിരുന്നു. മറ്റു അമ്മമാര്‍ ആറുമാസം കുട്ടികള്‍ക്ക് ഫോര്‍മുല മില്‍ക്കും സോഫ്റ്റ്‌ ഫുഡ്സും നല്‍കുന്നു.

മുലയൂട്ടലിന്റെ മഹത്വം വിളിച്ചോതി എന്‍.എച്ച്.എസ് പ്രചരണം നടത്തിവരുന്നുണ്ട്. അതിന്റെ വിജയം കൂടിയാണ് ഇപ്പോഴത്തെ കണക്കുകള്‍. പ്രസവം കഴിഞ്ഞു ഉടനെയും ആദ്യ ആഴ്ചകളിലും മുലയൂട്ടല്‍ നിര്‍ത്തിയവര്‍ക്കിടയില്‍ ആണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നു നാഷണല്‍ ചൈല്‍ഡ്‌ ബര്‍ത്ത് ട്രസ്റ്റ് മാനേജര്‍ ഹീത്ത് ട്രിക്കി പാഞ്ഞു. മുലപ്പാല്‍ കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ബുദ്ധിയ്ക്കും അത്യന്താപേക്ഷിതം ആണ്. 30 ള്‍ പിന്നിട്ട 87 ശതമാനം അമ്മമാരും കൌമാരക്കാരായ 64 ശതമാനം അമ്മമാരും മുലയൂട്ടുന്നു. പ്രഫഷണല്‍ ജോലിയില്‍ ഉള്ള 90 ശതമാനം അമ്മമാരും ഇപ്പോള്‍ മുലയൂട്ടല്‍ നടത്തുന്നു. സര്‍ക്കാരിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ കൂടിയാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions