ലണ്ടന്‍ : നേരത്തേയെത്തിയ അതി ശൈത്യത്തിനു പിന്നാലെ യു.കെയില്‍ പടര്‍ന്നുപിടിച്ച വിന്റര്‍ വൊമിറ്റിംഗ് ആരോഗ്യമേഖലയെ തകിടം മറിയ്ക്കുന്നു. ആയിരക്കണക്കിന് കുട്ടികളിലും വൃദ്ധരിലുമായി തുടങ്ങിയ വിന്റര്‍വൈറസ് ആശുപത്രി ജീവനക്കാരിലെയ്ക്കും പടര്‍ന്നിരിക്കുകയാണ്. ഇത് നിമിത്തം ഡസന്‍ കണക്കിന് ആശുപത്രി വാര്‍ഡുകള്‍ അടച്ചു പൂട്ടിയതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആണ് രോഗികളുടെ എണ്ണം.
ജീവനക്കാരുടെ കുറവ് മൂലം ബുദ്ധിമുട്ടുന്ന ആശുപത്രികളില്‍ വിന്റര്‍വൈറസ് ബാധ കൂനിന്മേല്‍ കുരുവായി. ജീവനക്കാര്‍ക്കും രോഗം പിടിപ്പെട്ടതോടെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചിടെണ്ടി വന്നിരിക്കുകയാണ്. വയറിളക്കത്തിനും ഛര്‍ദിക്കും കാരണമാക്കുന്ന നോറോ വൈറസ് സാന്നിധ്യം ഈ വര്‍ഷമാദ്യം മുതല്‍ക്കേ കണ്ടെത്തിയിരുന്നുവെങ്കിലും മഞ്ഞുകാലത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി.
നിലവില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനയാണ് രോഗബാധയിലുണ്ടായിട്ടുള്ളത്. ജൂലൈ മുതല്‍ ഇതുവരെ 1975 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ആകെ 1301 പേരിലാണ് രോഗം കണ്ടെത്തിയത്. എന്‍ എച്ച് എസ് ട്രസ്റ്റുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ വലുതായിരിക്കും. ഭൂരിഭാഗം രോഗികളും ആശുപത്രിയിലെത്താത്തതിനാല്‍ ഇവരുടെ കണക്കുകള്‍ പുറത്തുവരുന്നില്ല. ഇതിനുപുറമെ രാജ്യത്തെ
രോഗം പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി 45 ആശുപത്രികളിലെ വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. രോഗികളും അവരുടെ സന്ദര്‍ശകരും ജീവനക്കാരുമൊക്കെയാണ് ആശുപത്രികളില്‍ ഛര്‍ദിക്ക് കാരണമാകുന്ന നോറോവൈറസ് എത്തിക്കുന്നത്. സ്‌കൂളുകളില്‍ പൊട്ടിപ്പുറപ്പെടുന്നതാണ് രോഗം പെട്ടെന്ന് വ്യാപിക്കുന്നതിനുള്ള മറ്റൊരു കാരണം. രോഗികള്‍ ഛര്‍ദിക്കുമ്പോള്‍ ആ മുറിയിലുണ്ടാകുന്ന എല്ലാവരിലും അത് പടരുന്നു.
രോഗി തൊടുന്ന ലിഫ്റ്റ് ബട്ടന്‍, കമ്പ്യൂട്ടര്‍ കീ ബോര്‍ഡ്, ഡോര്‍ ഹാന്‍ഡില്‍ തുടങ്ങിയവയില്‍ 12 മണിക്കൂറിനുള്ളില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാല്‍ രോഗം ബാധിക്കും. ഛര്‍ദി, വയറിളക്കം, തലവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. എളുപ്പം പടര്‍ന്നുപിടിക്കുന്നതാണ് നോറോവൈറസ്. സാധാരണഗതിയില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും. എന്നാല്‍ മറ്റു രോഗങ്ങളമായി ഗുരുതരാവസ്ഥയില്‍ കിടക്കുന്നവര്‍ക്കും വൃദ്ധര്‍ക്കും ഇത് മാരകമാകും. പ്രതിവര്‍ഷം 6 ലക്ഷം പേര്‍ക്ക് രോഗബാധ ഉണ്ടാവാറുണ്ട്. ഇതില്‍ 80 മരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ധാരാളം വെള്ളം കുടിക്കുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.
ഷെഫീല്‍ഡിലെ നോര്‍ത്തേന്‍ ജനറല്‍ ഹോസ്പിറ്റലിലെ നാല് വാര്‍ഡുകള്‍ അടച്ചു. വാര്‍വിക്ക് ഹോസ്പിറ്റലിലെ ആറു വാര്‍ഡുകളില്‍ വൈറസ് ബാധയുള്ളതായി കണ്ടെത്തി. ഇവിടുത്തെ മൂന്നു നഴ്സുമാര്‍ക്കും രോഗം പിടിപെട്ടു. ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റ് മിഡ്ലാണ്ട്സിലെ സോളിഹള്‍, ഈസ്റ്റ് സറെ ഹോസ്പിറ്റല്‍, വെസ്റ്റെന്‍ ജനറല്‍ ഹോസ്പിറ്റല്‍, കേംബ്രിഡ്ജ് ഷെയറിലെ ഹിഞ്ചിംഗ് ബ്രൂക്ക് എന്നിവടങ്ങളിലോക്കെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധിച്ചതായി തോന്നിയാല്‍ കൈകള്‍ കഴുകിക്കൊണ്ടിരിക്കുക. ഭക്ഷണമുണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പിട്ടു വൃത്തിയായി കഴുകണം. കുറഞ്ഞത് 48 മണിക്കൂറെങ്കിലും വീടിനുള്ളില്‍ത്തന്നെ കഴിയണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുക എന്നിവ മാത്രമാണ് പ്രതിരോധമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. യു.കെയുടെ ചില ഭാഗങ്ങളില്‍ പതിവിലും നേരത്തേതന്നെ മഞ്ഞുവീഴ്ച്ച ആരംഭിച്ചതാണ് രോഗം പടരാന്‍ കാരണം എന്നാണു വിലയിരുത്തല്‍.