ലണ്ടന്‍ : വര്‍ധിച്ചു വരുന്ന വിഷാദരോഗ പ്രവണത പരിഗണിച്ചു ബ്രിട്ടനിലെ എല്ലാ സ്‌ക്കൂള്‍ കുട്ടികളെയും മാനസികാരോഗ്യ പരിശോധനകള്‍ക്കു വിധേയമാക്കണമെന്നു വിദഗ്ധരുടെ ശുപാര്‍ശ. കുട്ടികളില്‍ ഉണ്ടാവുന്ന വിഷാദരോഗങ്ങള്‍ കണ്ടെത്തുന്നതിനും അതു പരിഹരിക്കുന്നതിനും ഇതു സഹായിക്കുമെന്നു ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘം അഭിപ്രായപ്പെടുന്നു. 11 വയസ്സുവരെയുളള കുട്ടികളില്‍ ഇത്തരത്തില്‍ മാനസിക രോഗങ്ങളുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനായി തങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ ടെസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജര്‍ പറയുന്നു. ഡോക്ടര്‍രുടെയും മാനസിക രോഗ വിദഗ്ധരുടെയും സഹായത്തോടെ കുട്ടികളെ പരിശോധിക്കുണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ബാര്‍ബറ സഹക്കിയെന്‍ പറഞ്ഞു.
പ്രൊഫ. ബാര്‍ബറക്കൊപ്പം പഠനത്തില്‍ പങ്കാളിയായ ഇയാള്‍ ഗുഡെയര്‍ പറഞ്ഞത് 11 നും 12 നും ഇടയിലുള്ള കുട്ടികളില്‍ കാണുന്ന തന്നിലേക്കു തന്നെ ഒതുങ്ങുന്ന പ്രവണത ഭാവിയില്‍ വിഷാദരോഗത്തിനു കാരണമായി തീരുമെന്നാണ്. ചെറുപ്രായത്തില്‍ തന്നെ അതീവ ഗുരുതര പ്രശ്നങ്ങള്‍ നേരിടെണ്ടിവരുന്നത് കുട്ടികളുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്നു വിദഗ്‌ധര്‍ പറയുന്നു. ചെറുപ്പക്കാരില്‍ മാനസിക വൈകല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. യു.കെയില്‍ അഞ്ചിനും 16 നും ഇടയിലുള്ള 10 ശതമാനം കുട്ടികളിലും ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങള്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ട് കൂടിയാണ് രാജ്യത്തെ എല്ലാ സ്‌ക്കൂള്‍ കുട്ടികള്‍ക്കും മാനസികാരോഗ്യ പരിശോധന വേണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.
അമിതമായ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കൗമാര പ്രായത്തില്‍ വിഷാദരോഗങ്ങളിലേയ്ക്കു കുട്ടികളെ എത്തിക്കുന്നു. നിലവില്‍ ലോകത്ത് 350 മില്ല്യണ്‍ ആളുകള്‍ വിഷാദരോഗത്തിനടിമകളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 2020 ഓടുകൂടി ഇതിന്റെ എണ്ണം വര്‍ദ്ധിക്കുമെന്നും ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഹൃദ്രോഗത്തെയും കാന്‍സറിനെയും വിഷാദ രോഗം മറിക്കടക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
സ്‌ക്കൂള്‍ തലങ്ങളില്‍ തന്നെ വിഷാദ രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള സംവിധാനങ്ങള്‍ കൊണ്ടു വരികയാണെങ്കില്‍ ഇതിന്റെ ആഘാതം കുറയ്‌ക്കാന്‍ കഴിയുമെന്നു പ്രൊഫ. ബാര്‍ബറ അഭിപ്രായപ്പെടുന്നു.