ആരോഗ്യം

പൈപ്പ് വെള്ളത്തേക്കാള്‍ അപകടകാരി ആയിരം മടങ്ങ്‌ വിലയുള്ള കുപ്പിവെള്ളം; യു.കെ ജനതയുടെ ആരോഗ്യം അപകടത്തില്‍

ലണ്ടന്‍ : മിനറല്‍ വാട്ടര്‍ അഥവാ കുപ്പിവെള്ളം ഒരു ഫാഷനായി കൊണ്ട് നടക്കുന്നവരാണ് ഇന്നത്തെ ആളുകള്‍. പൈപ്പ് വെള്ളമോ മറ്റു സോഴ്സുകളോ ഉള്ളവരും സുരക്ഷയെകരുതി കുപ്പി വെള്ളം ശീലമാക്കുന്നു. എന്നാല്‍ കുപ്പിവെള്ളം ടാപ്പിലെ വെള്ളത്തേക്കാള്‍ അപകടകാരിയാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതയത് പൈപ്പുവെള്ളം തഴഞ്ഞു ആയിരം മടങ്ങ്‌ വിലയുള്ള കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്ന യു.കെ ജനത സ്വയം അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന്.

കുപ്പിവെള്ളത്തില്‍ രോഗാണുക്കള്‍ കൂടുതലായി ഉണ്ടാകുമെന്നും വളരെ കുഞ്ഞ സുരക്ഷാ പരിശോധനയെ അതില്‍ നടത്തുന്നുള്ളൂ എന്നും ഗവേഷകര്‍ ചൂടിക്കാട്ടുന്നു. എന്നാല്‍ ക്ലോറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗാണുക്കള്‍ക്ക് പൈപ്പ് വെള്ളത്തില്‍ നിനില്‍ക്കാന്‍ പറ്റില്ല. പൈപ്പ് വെള്ളം ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പരിശോധകള്‍ക്ക് വിധേയമാകുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ശുദ്ധമായതും രോഗാണു മുക്തവും എന്ന് കരുതിയാണ് ആളുകള്‍ കുപ്പിവെള്ളം ഉയര്‍ന്ന വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

യു.കെ ജനത പ്രതിവര്‍ഷം ഒന്നര ബില്യണ്‍ പൗണ്ട് കുപ്പിവെള്ളം വാങ്ങാനായി ചെലവഴിക്കുന്നു എന്നാണു കണക്ക്. വര്‍ഷം ഒരാള്‍ 33 ലിറ്റര്‍ കുപ്പിവെള്ളം (മിനറല്‍ വാട്ടര്‍ ആയും ശുദ്ധീകരിച്ച ടാപ്പ് വെള്ളമെന്ന പേരിലും മറ്റും) അകത്താക്കുന്നു. യു.കെ ജനതയില്‍ നാലിലൊന്നും വീടുകളില്‍ കുപ്പിവെള്ളം ആണ് പതിവായി ഉപയോഗിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ ഇത് പൈപ്പ് വെള്ളത്തേക്കാള്‍ മികച്ചത് ആണെന്ന് മാര്‍ക്കറ്റ് റിസേര്‍ച്ര്‍സ്‌ മിന്റല്‍ പറയുന്നു.

എന്നാല്‍ ഈ ഉപഭോക്താക്കള്‍ അതിന്റെ ദൂഷ്യം സത്യത്തില്‍ തിരിച്ചറിയുന്നില്ല. കാരണം, പൈപ്പുവെള്ളം ദിവസവും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ട്. രോഗാണു പ്രതിരോധത്തിനായി ആവശ്യമായ അളവില്‍ ക്ലോറിന്‍ ചേര്‍ക്കാറും ഉണ്ട്. നേരെമറിച്ച് കുപ്പിവെള്ളത്തില്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സുരക്ഷാ പരിശോധന. ഒരിക്കല്‍ വെള്ളം നറച്ചു സീല്‍ ചെയ്ത കുപ്പി ഒരുമാസത്തിന് ശേഷവും വില്‍ക്കപ്പെടുന്നു. അതില്‍ ക്ലോറിന്‍ പോലെ രോഗാണുക്കളെ ഉന്മൂലനം ചെയ്യാന്‍ തക്ക ഒന്നുമില്ലതാനും. കുപ്പി തുറന്നു കഴിഞ്ഞാല്‍ അതില്‍ ശുദ്ധീകരണവും സാധ്യമല്ല, അത് ഉടന്‍ ഉപയോഗിച്ച് തീര്‍ക്കുകയേ നിര്‍വാഹമുള്ളൂ.

ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പോള്‍ യംഗര്‍ പറയുന്നത് ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ പരിശോധന കഴിഞ്ഞാണ് ബ്രിട്ടനില്‍ പൈപ്പുവെള്ളം വരുന്നത് എന്നാണ്. വിലകുറഞ്ഞതും സുലഭവുമായ ടാപ്പുവെള്ളം മോശം ആണെന്നാണ്‌ ആളുകളുടെ ചിന്ത. എന്നാല്‍ ടാപ്പുവെള്ളം നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. കുപ്പിവെള്ളം ദിവസം മുഴുവന്‍ തുറന്നിരുന്നാല്‍ അതില്‍ ബാക്ടീരിയകള്‍ കടന്നുകൂടാന്‍ സാധ്യത കൂടുതല്‍ ആണ്.

യു.കെയില്‍ നാല് മില്യന്‍ ടാപ്പ് വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ ടാപ്പുവെള്ളം 99.96 ശുദ്ധം ആണ് എന്നാണു ഗവേഷകര്‍ പറയുന്നത്. അതിനാല്‍ കുടിക്കാനും കുളിക്കാനും വരെ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവര്‍ ജാഗ്രതൈ. ഉയര്‍ന്ന പണം കൊടുത്തു നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions