ലണ്ടന്‍ : തക്കാളി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. തക്കാളിയിലെ ഗുണം മുഴുവന്‍ അടങ്ങിയ ഗുളികയാണ് ഇപ്പോള്‍ വാര്‍ത്ത സൃഷിടിക്കുന്നത്. ഈ ടൊമാറ്റോ പില്‍സ് കഴിച്ചാല്‍ ഹൃദയാഘാതം ഒഴിവാക്കാം എന്നാണു ഗവേഷകരുടെ ശുപാര്‍ശ. അറ്റെര്‍ഓണ്‍ പില്‍സില്‍ രക്തയോട്ടം കൂട്ടുന്ന, രക്ത വാഹക കുഴലുകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ട്. അതിനാല്‍ ബ്ലോക്കുണ്ടാവില്ല എന്നാണു ഇവരുടെ അവകാശവാദം.
ദിവസവും കഴിക്കാവുന്ന ഈ ഗുളികയുടെ നിറവും തക്കാളിയുടെപോലെ ചുവപ്പാണ്. കേംബ്രിഡ്ജ് യുണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ ഈ ഗുളിക രോഗികളില്‍ വലിയ മാറ്റം വരുത്തി. ഇത് രോഗികളുടെ ബ്ലഡ് വെസലുകളില്‍ 50 ശതമാനം ഫ്ലിക്സിബിലിറ്റി ഉണ്ടാക്കിയതായി കണ്ടെന്നു വ്യക്തമാക്കി. ഈ ഗുളികയുടെ ഉപയോഗം ഹാര്‍ട്ട് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്തും എന്നാണു ഗവേഷകരുടെ പ്രതീക്ഷ.
രാജ്യത്ത് പ്രതിവര്‍ഷം 180000 പേര്‍ ഹൃദ്രോഗം മൂലം മരണമടയുന്നു എന്നാണു കണക്ക്. ഇതില്‍ 49,000 മരണം സ്ട്രോക്ക് കൊണ്ടാണ്. പ്രമേഹം, എന്തിനേറെ കാന്‍സറിനു വരെ ഈ ഗുളികയുടെ ഉപയോഗം ആശ്വാസം നല്കുമത്രേ. ഓരോ ഗുളികയും 6lb ന്റെ തക്കാളിയുടെ ഫലം ചെയ്യും.
രണ്ടു മാസം നീണ്ട ട്രയല്‍ പരിശോധയ്ക്ക് ശേഷമാണ് പ്രിലിമിനറി റിപ്പോര്‍ട്ട് തയാറാക്കിയത്. 36 ഹൃദ്രോഗികള്‍ക്കും 67 വയസുള്ള 36 ആരോഗ്യവാന്‍മാരായ സന്നദ്ധ പ്രവര്‍ത്തകരിലും നടത്തിയ പരീക്ഷണം ഗുണപരമായിരുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പരീക്ഷണം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ ട്രെയില്‍സ് യൂണിറ്റിലെ ഇയാന്‍ വില്‍ക്കിന്‍സന്‍ പറഞ്ഞത് പരീക്ഷണം വളരെ പോസിറ്റീവ് ആയിരുന്നു എന്നാണു. തക്കാളിയും പച്ചക്കറികളും ഉപയോഗിക്കുന്ന മെഡിറ്ററെനിയന്‍ ജീവിത ശൈലി പിന്തുടരുന്നവരില്‍ ഉള്ള ഹൃദയ ആരോഗ്യമാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രചോദനം ആയത്.
ആവശ്യമായ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം ഗുളിക രോഗികളുടെ കൈകളിലേയ്ക്ക് എത്തും.