ആരോഗ്യം

എന്തിന് മണിക്കൂറുകള്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കണം! 10 മിനിട്ട് വീട്ടു ജോലി ചെയ്യൂ, ആരോഗ്യം സംരക്ഷിക്കൂ..


ലണ്ടന്‍ : ഇല്ലാത്ത സമയം ഉണ്ടാക്കി വീട്ടമ്മമാരും ന്യൂ ജനറേഷനും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ജിംനേഷ്യത്തില്‍ പോയി മണിക്കൂറുകള്‍ ചെലവഴിച്ചു വെറുതെ സമയവും പണവും കളയണ്ട. നിലം ക്ലീന്‍ ചിയുക. കുനിഞ്ഞു നിവരുന്ന പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വീട്ടു ജോലികള്‍ ദിവസവും 10 മിനിട്ട് ചെയ്താല്‍ മതിയാവും. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനോപ്പം വീട്ടിലെ ജോലികള്‍ ചെയ്തെന്നുമാകും. സ്ത്രീകള്‍ക്ക് മാത്രമല്ല കുനിഞ്ഞു നിവരുന്ന ജോലികള്‍ പുരുഷന്‍മാര്‍ക്കും ശീലമാക്കാം.

കുനിഞ്ഞു നിവരുക , പേശികള്‍ക്ക് അയവു വരുത്തുന്ന ചെറു വ്യായാമം (ഇതും വീട്ടു ജോലിയില്‍ ഉള്‍പ്പെടും) 10 മിനിട്ട് പതിവായി ചെയ്യുന്നവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പേടിവേണ്ട. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജര്‍ ആണ് ജിംനേഷ്യത്തെക്കാള്‍ ഉത്തമം സ്വന്തം വീടാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.

പൂന്തോട്ടങ്ങളിലെയും തൊടിയിലെയും പുല്ലു ചെത്തല്‍, മീന്‍പിടുത്തം എന്നിവയെല്ലാം നല്ല ഒന്നാംതരം വ്യായാമങ്ങള്‍ ആണ്. ഇത് ഹൃദയത്തെ കൂടുതല്‍ സുരക്ഷിതമാക്കും എന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരം ജോലികള്‍ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. മേല്‍പ്പറഞ്ഞ വീട്ടുജോലികള്‍ 10 മിനിട്ട് ചെയ്യുമ്പോള്‍ തന്നെ ശരീരത്തില്‍ അതിന്റെ വ്യത്യാസം കണ്ടുതുടങ്ങുമെന്നു ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടി. ബാഡ് മിന്റണ്‍ , ഗോള്‍ഫ് എന്നിവയും ഗുണകരമാണ്. ഇത്തരം ചില വ്യായാമങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.

പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ശരാശരി 47 വയസുള്ള 2109 പേരില്‍ ആണ് പഠനം നടത്തിയത്. ഇവരില്‍ പക്തിയോളം പേര്‍ അമിതവണ്ണം ഉള്ളവരും ആയിരുന്നു. ഇവര്‍ക്ക് ലഘുവ്യായമങ്ങള്‍ അടങ്ങിയ ജോലികള്‍ നല്‍കി. ഇവരുടെ ആക്റ്റിവിറ്റികള്‍ നിരീക്ഷിക്കാന്‍ സെന്സറും നല്‍കി. ഒപ്പം ഒരു ചോദ്യാവലിയും. ഫലം വളരെ പോസിറ്റീവ് ആയിരുന്നു. വണ്ണം കുറഞ്ഞു. ഒപ്പം കൊളസ്ട്രോളും രക്തസമ്മര്‍ദവും. എന്നാല്‍ വ്യായാമം ചെയ്യാത്തവരുടെ കാര്യത്തില്‍ വിപരീത ഫലമായിരുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് വ്യായാമം സ്ത്രീകളിലെ കാര്‍ഡിയോ വാസ്കുലാറിന്റെ റിസ്ക്‌ കുറയ്ക്കും. അതുകൊണ്ട് തന്നെ വീട്ടു ജോലികളെ സ്ത്രീകള്‍ വെറുക്കേണ്ട കാര്യമില്ല. തറ തുടയ്ക്കുന്നതും നിലം വൃത്തിയാക്കുന്നതും നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയല്ല, പകരം സംരക്ഷിക്കുകയാണ് ചെയ്യുക.

എന്‍.എച്ച്.എസ് മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ രണ്ടരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, നീന്തല്‍ എന്നിവയോക്കെ ശീലമാക്കാം. ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ മുതിര്‍ന്ന ഗവേഷകര്‍ പ്രൊഫ. നിക്കോള്‍ ഗ്ലാസര്‍ പറയുന്നത് ജിംനേഷ്യത്തില്‍ പോയി സമയം കളയുന്നതിനു പകരം ഓരോ ദിവസവും ആക്ടിവിട്ടികള്‍ ചെയ്യുക എന്നതാണ്. ജിമ്മില്‍ ചെയ്യുന്ന കാര്യങ്ങള്‍ പടികള്‍ കയറുമ്പോഴും ബസ് കയറാന്‍ നടക്കുമ്പോഴുമൊക്കെ കിട്ടും.

മടിപിടിച്ചിരിക്കാതെ എപ്പോഴും ആക്റ്റീവായി ഇരുന്നാല്‍ തന്നെ കാര്യങ്ങള്‍ ശരിയാവും. പഴയ തലമുറ നന്നായി അധ്വാനിക്കുന്നവരായതിനാല്‍ അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ ശരീരം അനങ്ങാതെ ജീവിക്കുന്ന പുതിയ തലമുറ നടക്കുന്നത് രോഗങ്ങളും രോഗ സാധ്യതയിലും ആണ്. ചെറുപ്പക്കാര്‍ ജിമ്മില്‍ പോയി സിക്സ് പായ്ക്ക് ഉണ്ടാക്കാന്‍ കളയുന്ന സമയത്തിന്റെ കുറച്ചു ഭാഗം വീട്ടിലെ ജോലി ചെയ്യാന്‍ സഹായിച്ചാല്‍ അത് കുടുംബത്തിനും തനിക്കു തന്നെയും വളരെ ഉപകാര പ്രദമാവും.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions