ലണ്ടന്‍: ഒഫീസിലായാലും വിദ്യാഭ്യാസ സ്ഥാപനത്തിലായാലും എന്തിനേറെ വീടിനു പുറത്തിറങ്ങണമെങ്കില്‍ പോലും പെര്‍ഫ്യൂമും ഡിയോഡ്രന്റും ഉപയോഗിക്കുന്നവരാണ് ആളുകള്‍. അതൊരു സംസ്കാരത്തിന്റെ ഭാഗമായി അവര്‍ കരുതുന്നു. വിയര്‍പ്പുനാറ്റം അത്രയ്ക്ക് അപമാനമായി കരുതുന്നവരാണ് അവര്‍. അതിനാല്‍ വിലകൊടുത്തു ഡിയോഡ്രന്റ് വാങ്ങി മുടങ്ങാതെ ഉപയോഗിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒന്ന് ആള്‍ക്കാര്‍ക്കും വിയര്‍പ്പുനാറ്റ ഭീഷണിയില്ല എന്നാണു ഗവേഷകര്‍ പറയുന്നത്. അവര്‍ വെറുതെ ഡിയോഡ്രന്റ് വാങ്ങി വെറുതെ പണംകളയുകയാണ് എന്നര്‍ത്ഥം.
ജനിതക പ്രത്യേകത കാരണം ഇവര്‍ക്ക് ബോഡി ഓഡര്‍ പ്രശ്നം ഉണ്ടാവില്ല. എന്നാല്‍ യു.കെ ജനതയില്‍ പത്തില്‍ എട്ടുപേരും ഡിയോഡ്രന്റ് ഉപയോഗിക്കുന്നവരാണ്. ഇവര്‍ ഹൈജിന്‍ ടെസ്റ്റ് നടത്തിയാല്‍ ഈ പണം പാഴാവില്ല. 6,495 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 117 പേര്‍ക്കും വിയര്‍പ്പു നാറ്റം ഉണ്ടാക്കുന്ന പ്രശ്നം ഇല്ലെന്നു കണ്ടെത്തി. ABCC11 ജനിതക ഘടന ഉള്ളവരാണിവര്‍. ഇത്തരക്കാര്‍ അമ്പതില്‍ ഒന്ന് വരും.
സര്‍വെയില്‍ പങ്കെടുത്ത 26 പേര്‍ തങ്ങള്‍ ഡിയോഡ്രന്റ് ഉപയോഗിക്കാറില്ല എന്ന് വ്യക്തമാക്കി. എന്നാല്‍ 78 ശതമാനം പേരും ഡിയോഡ്രന്റ് പതിവായി ഉപയോഗിക്കുന്നവര്‍ ആണ്. എന്നാല്‍ വിയര്‍പ്പുനാറ്റം ഉണ്ടായിട്ടും ഡിയോഡ്രന്റ് ഉപയോഗിക്കാന്‍ കൂട്ടാക്കാത്തവര്‍ അഞ്ചു ശതമാനം വരും. ഇവര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനോപ്പം ഡിയോഡ്രന്റ് ഉപയോഗിക്കേണ്ടാത്തവരിലും അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ പഠനം 'ഇന്‍വെസ്റ്റിഗെറ്റീവ് ഡെര്‍മറ്റൊളജി' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഇയാന്‍ ഡേ പറഞ്ഞത് ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഓരോത്തര്‍ക്കും ജനതിക പരിശോധന നടത്തി തങ്ങളുടെ ഗ്രൂപ്പ് മനസിലാക്കം എന്നാണ്. ഇതുമൂലം പണം ലഭിക്കാം എന്ന് മാത്രമല്ല, അനാവശ്യമായ കെമിക്കലുകള്‍ ശരീരത്തില്‍ ഉപയോഗിക്കാതെയും ശീലിക്കാം.
ആത്മവിശ്വാസം, സോഷ്യല്‍ സ്റ്റാറ്റസ് എന്നിവ മുന്‍നിര്‍ത്തി വിലകൂടിയ പെര്‍ഫ്യൂമുകള്‍ വാങ്ങി പതിവായി ഉപയോഗിക്കുന്നവര്‍ ചര്‍മത്തിനും കീശയ്ക്കും ക്ഷീണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.