ലണ്ടന്‍ : കുട്ടികളുടെയും പല മുതിര്‍ന്നവരുടെയും പേടി സ്വപ്നമാണ് സിറിഞ്ചുമായി നില്‍ക്കുന്ന നഴ്സുമാര്‍. ഏതാനും നിമഷത്തേയ്ക്കുള്ള കാര്യമാണെങ്കിലും കുത്തിവയ്പ്പിനെ ഭയത്തോടെ കാണുന്നവരാണ് ഇക്കൂട്ടര്‍. ആശുപത്രികളില്‍ കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കൂടുതല്‍ മുഴങ്ങുന്നതും ട്രീറ്റ്മെന്റ് റൂമില്‍ തന്നെ. എന്നാല്‍ കുത്തിവയ്പ്പ് ദു:സ്വപ്നമായി കാണുന്നവര്‍ക്ക് സന്തോഷിക്കാ ന്‍ വക നല്‍കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍.
ഇതുപ്രകാരം വേദന നിറഞ്ഞ കുത്തിവയ്പ്പ് ഇനി ആവശ്യമില്ല. പകരം 'ടാറ്റൂ' പതിക്കല്‍ പോലെ നമ്മുടെ ശരീരത്തില്‍ തീര്‍ത്തും ലോലമായ നൂറു കണക്കിന് ചെറു സൂചികള്‍ അടങ്ങിയ പാച്ച് പതിപ്പിക്കുകയാണ്. വേദന രഹിതമായ ഈ 'ടാറ്റൂ' സ്കിന്നില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ അതിലെ മൈക്രോ നീഡില്‍സ് ചര്‍മത്തില്‍ മരുന്ന് കയറ്റുന്നു. അത് പോളിമര്‍ ഫിലിംസ് വഴി ഉള്ളിലേയ്ക്ക് കടത്തിവിടുന്നു.
പുതിയ തലമുറ മരുന്നുകള്‍ ഈ രീതി വഴി വിജയകരമായി മനുഷ്യ ശരീരത്തില്‍ കയറ്റാന്‍ പറ്റുമെന്ന് ഗവേഷകര്‍ പറയുന്നു. എച്ച്.ഐ.വി പോലുള്ള റിസ്കി രോഗങ്ങള്‍ക്ക് ഡി.എന്‍.എ വാക്സിനുകള്‍ ഉള്‍പ്പെടെയുള്ളവ ഇങ്ങനെ നല്‍കാന്‍ കഴിയുമെന്നു ഗവേഷകര്‍ പറയുന്നു. ചെറു സൂചികള്‍ അടങ്ങിയ പാച്ച് സ്കിന്‍ ലെയെഴ്സിലൂടെ പതിപ്പിക്കുക വഴി മരുന്നുകള്‍ ഉള്ളില്‍ പ്രവേശിക്കും. സിറിഞ്ച് ഉപയോഗിക്കാതെ മരുന്നുകള്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ രീതിയാണ് ഇതെന്ന് എം.ഐ.ടി പ്രൊഫ. ഡാരേല്‍ ഇര്‍വിന്‍ പറഞ്ഞു.
ഏതാനും മിനിട്ടുകള്‍ പാച്ച് പതിപ്പിക്കുന്ന സമയത്ത് അതിലെ പോളിമര്‍ ഫിലിംസ് സ്കിന്നില്‍ ഇറങ്ങി മരുന്നുകള്‍ പ്രവേശിപ്പിക്കുന്നു. ഇപ്രകാരം രോഗികളില്‍ പ്രയോഗിക്കാവുന്ന ഡി.എന്‍.എ വാക്സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകര്‍. ഗവേഷകര്‍ കുരങ്ങുകളിലും മറ്റും പാച്ച് പരീക്ഷിച്ചു കഴിഞ്ഞു. കുത്തിവയ്ക്കുന്നതിലും 140 മടങ്ങ് ഫലപ്രദമാണ് പാച്ച് ഉപയോഗിച്ചുള്ള മരുന്ന് പ്രയോഗമെന്നു കണ്ടെത്തി.
'ടാറ്റൂ' മോഡല്‍ പ്രാവര്‍ത്തികമാകുന്നതോടെനഴ്സുമാര്‍ക്കും വലിയൊരു തലവേദന വിട്ടൊഴിയും. സുരക്ഷിതവും ഫലപ്രവും എന്ന് ഗവേഷകര്‍ വികസിപ്പിക്കുന്ന പാച്ച് ചികിത്സാ രംഗത്ത് വലിയ മാറ്റത്തിന് കാരണമാകും എന്നാണു പ്രതീക്ഷിക്കുന്നത്.