ആരോഗ്യം

ശുദ്ധവായു വില്‍പ്പനയ്ക്ക്; 10 ദിവസം കൊണ്ട് വിറ്റത് ഒരു കോടി കുപ്പിവായു!

ബെയ്ജിംഗ്: അങ്ങനെ കുപ്പിവെള്ളത്തിന് പിന്നാലെ കുപ്പിവായുവും വില്‍പ്പനയ്ക്ക്. ഇനിയുള്ള കാലം ഏറ്റവും ബിസിനസ് ഇവ രണ്ടും തന്നെ. വ്യാവസായികവല്‍ക്കരണവും മലിനീകരണവും മൂലം ശുദ്ധ ജലത്തിന് ക്ഷാമം ഉണ്ടായതുപോലെ ശുദ്ധ വായുവും ഇന്ന് കിട്ടാനില്ല. അതിനാല്‍ കുപ്പിയില്‍ നിറച്ച ശുദ്ധവായു വിപണിയില്‍ എത്തിച്ചു ചൈനീസ് കോടീശ്വരന്‍ ഈ രംഗത്ത്‌ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്. ചെങ്ങ് ഗുവാങ്ങ് ബിയോ എന്ന ആളാണ്‌ കുപ്പിവായു വിപണിയില്‍ എത്തിച്ചു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

ഗുവാങ്ങ് ബിയോയുടെ പെപ്സിയുടെ ചെറിയ കുപ്പിയ്ക്ക് സമാനമായ കാനിലാണ് ശുദ്ധവായു നറച്ചു കൊടുക്കുന്നത്. 10 ദിവസത്തിനുള്ളില്‍ 10 മില്യണ്‍ കുപ്പിവായു തങ്ങള്‍ വിറ്റെന്ന് ഇയാള്‍ പറയുന്നു. വായു മലിനീകാരണം മൂലം പൊറുതിമുട്ടിയ ജനം കൂട്ടത്തോടെ കുപ്പിവായു വാങ്ങാന്‍ മുന്നോട്ടു വന്നതാണ് വില്‍പ്പന പൊടിപൊടിക്കാന്‍ കാരണം. വില കുപ്പിയ്ക്ക് അഞ്ചു യുവാന്‍ (ഏതാണ്ട് 43 രൂപ) ആണ്. സിങ്ങ് ജിയാങ്ങില്‍ ഉള്ള ചെങ്ങിന്റെ പുതിയ ബിസിനസ് ഇതിനോടകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സംരംഭകര്‍ ലോക വ്യാപകമായി കുപ്പിവായു ബിസിനസില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട.

ജിഡിപിയുടെ വളര്‍ച്ചയോ ലാഭക്കണക്കുകളോ കുട്ടികള്‍ക്കും കൊച്ചു മക്കള്‍ക്കും വേണ്ടിയുള്ള ചെലവക്കാലോ അല്ല പ്രകൃതിയെയെയും അന്തരീക്ഷത്തെയും സംരക്ഷിക്കല്‍ ആണ് പ്രധാനം എന്നാണ് മേയര്‍മാരോടും ഭരണാധികാരികളോടും കമ്പനി തലവന്‍മാരോടും തനിക്കു പറയാനുള്ളതെന്ന് ഗുവാങ്ങ് ബിയോ വ്യക്തമാക്കുന്നു. ജനുവരി 30 നാണ് ബെയ്ജിങ്ങിലെ ഫിനാന്‍ഷ്യല്‍ സ്ട്രീറ്റില്‍ ഇദ്ദേഹം തന്റെ കുപ്പിവായു അവതരിപ്പിച്ചത്.

ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാവാനുള്ള ചൈനയുടെ ശ്രമം ഒരു വശത്ത് നടക്കവേ മറു വശത്ത് അനുദിനം രാജ്യത്തെ വായൂ മലിനീകരണം കൂടുകയാണ്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ ഇതു മാറിയിരിക്കുന്നു. ഇത് ചൈനയുടെ മാത്രം കാര്യമല്ല. എല്ലാ നഗരങ്ങളിലെയും അവസ്ഥയാണ്.

വായു മലിനീകരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ കൂടി കുപ്പിവായു വില്‍പ്പന 44 കാരനായ ചെങ്ങ് ആരംഭിച്ചത്. തന്റെ പച്ചയും ഓറഞ്ചും കളറുകള്‍ ഉള്ള കുപ്പികളിലടച്ച വായുവിലൂടെ 'നല്ല വ്യക്തി, നല്ല ആരോഗ്യം നല്ല ചിന്തകള്‍' എന്ന സന്ദേശം ആണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions