ലണ്ടന്‍ : 'അധികമായാല്‍ സോഫ്റ്റ് ഡ്രിങ്ക്സുകളും വിഷം'. ശീതള പാനീയങ്ങളുടെ ആരാധകര്‍ ആയ യുവതലമുറ അറിയാന്‍. അനിയന്ത്രിതമായ സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം യൗവനാരംഭത്തില്‍ തന്നെ നിങ്ങളെ 'പല്ലില്ലാത്ത അപ്പൂപ്പന്‍' ആക്കും. സംശയമുള്ളവര്‍ക്കിതാ ഒരു അനുഭവസ്ഥന്‍. ഓസ്ട്രേലിയക്കാരനായ വില്യം കേന്നവല്‍ എന്ന 25 കാരന്‍ കോളയുടെ കടുത്ത ആരാധകനായിരുന്നു. ദിവസവും ആറുമുതല്‍ എട്ടു ലിറ്റര്‍ വരെ കോള അകത്താക്കിയിരുന്ന ഈ യുവാവ് ഇപ്പോള്‍ പല്ലുകള്‍ കൊഴിഞ്ഞു ബ്ലഡ് പോയിസണിംഗിന് ഇരയായി. ഇപ്പോള്‍ വെപ്പ് പല്ലിന്റെ സഹായത്താല്‍ ആണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
ഓസ്ട്രേലിയന്‍ ഹോട്ടലിലെ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ ആയിരുന്ന വില്യമിന്റെ കോള പ്രേമം നിയന്ത്രിക്കാന്‍ ദന്ത ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇയാള്‍ ചെവിക്കൊണ്ടില്ല. ഫലമോ ബ്ലഡ് പോയിസണിംഗിന് ഇരയായി ചെറുപ്രായത്തില്‍ തന്നെ പല്ലുകളെല്ലാം കൊഴിഞ്ഞു. ഇപ്പോള്‍ ഫുള്‍സെറ്റ് വെപ്പ് പല്ലാണ് വായില്‍.
താന്‍ ദിവസവും ആറു എട്ടു ലിറ്റര്‍ വരെ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കാറുണ്ടെന്നും അതില്‍ തന്നെ കോളയാണ് കൂടുതലെന്നും ഇയാള്‍ പറയുന്നു. 23 പല്ലുകളില്‍ 13ഉം പെട്ടെന്ന് തന്നെ കൊഴിഞ്ഞു. അതോടെ മറ്റുള്ളവയും നീക്കി. സാധാരണ പ്രായപൂര്‍ത്തിയായവര്‍ക്ക് 28 മുതല്‍ 32 പല്ലുകള്‍ ഉണ്ടാവും. വില്യമിന് എല്ലാ പല്ലുകളും വരുന്നതിനു മുമ്പുതന്നെ കൊഴിച്ചില്‍ ആരംഭിച്ചു.
അഡ്ലെയ്ഡിനു സമീപം സാലിസ്ബുരിയില്‍ താമസിക്കുന്ന വില്യമിന്റെ പല്ലുകള്‍ നശിക്കാനിടയായ കാരണത്തെക്കുറിച്ച് ദന്ത വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ആണ് സോഫ്റ്റ് ഡ്രിങ്ക്സ് ആണ് വില്ലന്‍ എന്ന് മനസിലായത്. അതിനാല്‍ യുവ തലമുറ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഓസ്ട്രേലിയന്‍ റിസേര്‍ച്ച് സെന്റര്‍ ഫോള്‍ ഒരാള്‍ ഹെല്‍ത്ത് സീനിയര്‍ ഗവേഷകന്‍ ഡോ ജെസന്‍ ആംഫീല്‍ഡ് പറയുന്നത് പല്ലുകളുടെ ആരോഗ്യത്തിനു പരിധി വിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം ഹാനികരമാകും എന്നാണു.
16,800 ഓസ്ട്രേലിയന്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ അഞ്ചിനും 16നും ഇടയിലുള്ള 56 ശതമാനം കുട്ടികളും ദിവസത്തില്‍ ഒരു ജ്യൂസോ മറ്റു സോഫ്റ്റ് ഡ്രിങ്ക്സൊ കുടിക്കുന്നവര്‍ ആണ്. ഇവരില്‍ ദന്തക്ഷയവും കണ്ടെത്തി. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളെ വില്യമും സ്വാഗതം ചെയ്യുന്നു. കാരണം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ തന്റെ അവസ്ഥ വരും എന്നാണു ഇയാളുടെ ഉപദേശം.