ആരോഗ്യം

ഉണങ്ങാത്ത മുറിവുണക്കാന്‍ പഞ്ചസാര! ആന്റിബയോട്ടിക്കുകള്‍ തോല്‍ക്കുന്നിടത്ത് പഞ്ചസാര വിജയിക്കും

ലണ്ടന്‍ : നാടന്‍ ഭാഷയില്‍ പഞ്ചസാരയുള്ളവരുടെ മുറിവുകളും വൃണങ്ങളും കരിയാതിരിക്കുകയോ ഉണങ്ങാന്‍ താമസിക്കുകയോ ചെയ്യും. എന്നാല്‍ നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന പഞ്ചസാര ഏതു ഉണങ്ങാത്ത മുറിവുകളെയും ഉണക്കാന്‍ പര്യാപ്തമാണ് എന്നറിയുമ്പോള്‍ അത്ഭുതം തോന്നും. അതെ, മനുഷ്യരില്‍ മാരകമായ ഉണങ്ങാത്ത മുറിവുകളും വൃണങ്ങളും ഉണക്കാന്‍ പഞ്ചസാര തൂകിയാല്‍ സാധിക്കും. പേരുകേട്ട ആന്റിബയോട്ടിക്കുകള്‍ക്ക് സാധിക്കാത്ത കാര്യം പഞ്ചസാരയ്ക്ക് കഴിയും എന്നാണു കണ്ടെത്തിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിലെ നിര്‍ണായകമായൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് ആഫ്രിക്കയില്‍ പ്രചുരപ്രചാരം നേടിയ നാട്ടുചികിത്സയുടെ ചുവടു പിടിച്ചാണ്. വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അഡല്‍റ്റ് നേഴ്‌സിങ് വിഭാഗം സീനിയര്‍ ലക്ചറര്‍ മോസസ് മുറന്റുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സിംബാബ്‌വെയില്‍ വളര്‍ന്ന മുറന്റുവിന്റെ ബാല്യകാലത്ത് മുറിവുണക്കാനും വേദന കുറയ്ക്കാനുമായി പഞ്ചസാരയാണ് ഉപയോഗിച്ചിരുന്നത്. മുറന്റു യു കെയിലെത്തിയപ്പോള്‍ ഇവിടെ പഞ്ചസാരയുടെ പാരമ്പര്യഗുണം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. ഉടനെ ഇത് പരീക്ഷിക്കുകയായിരുന്നു.

ബര്‍മിങ്ഹാമിലെ അലന്‍ ബെയ്‌ലിസ് എന്ന രോഗിയാണ് ഇത് പരീക്ഷിച്ച് വിജയിച്ച ഒരാള്‍. ഇയാളുടെ കാല്‍ മുറിച്ചുമാറ്റിയെങ്കിലും മുറിവ് ഉണങ്ങിയിരുന്നില്ല. പഴുപ്പ് മുകളിലേക്ക് കയറുകയും ചെയ്തു. നേഴ്‌സുമാര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് മുറന്റു തന്റെ പഞ്ചസാര വിദ്യ പ്രയോഗിച്ചു. രണ്ടാഴ്ചകൊണ്ട് മുറിവ് ഉണങ്ങാന്‍ തുടങ്ങി.

ഇതുപോലുള്ള 35 ഓളം രോഗികളില്‍ ഇത് ഫലപ്രദമായി നടത്തുകയും ചെയ്തതോടെ പഞ്ചസാരയുടെ ഗുണം കൂടുതല്‍ വ്യക്തമായി. അതെ സമയം പഞ്ചസാര ഉപയോഗിക്കാത്തവരുടെ മുറിവ് അതേപടി നില്‍ക്കുകയും ചെയ്തു. മുറിവിലെ ജലാംശം പഞ്ചസാര വലിച്ചെടുക്കുന്നു എന്നതാണ് ഈ ചികിത്സയിലെ നേട്ടം. മുറിവിലെ ജലാംശത്തിലാണ് ബാക്ടീരിയകള്‍ വളരുന്നത്. ജലാശം ഇല്ലാതാകുമ്പോള്‍ ബാക്ടീരിയകള്‍ നശിക്കും. അതോടെ മുറിവ് ഉണങ്ങാനുള്ള പ്രക്രിയ ആരംഭിക്കും. .

കിടപ്പുരോഗികള്‍ക്കുണ്ടാകുന്ന വൃണങ്ങള്‍ , ലെഗ് അള്‍സറുകള്‍ , മുറിച്ചു കളഞ്ഞ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചസാര കണികകള്‍ തൂകിയാല്‍ അതെല്ലാം ഒട്ടുംവൈകാതെ ഉണങ്ങുമെന്നാണ് കണ്ടെത്തിയിട്ടള്ളത്.

പഞ്ചസാര ഉപയോഗിച്ചുള്ള ചികിത്സ ഡോക്ടര്‍മാരും നേഴ്സുമാരും പിന്തുടരണം എന്നാണു ഇദ്ദേഹത്തിനു പറയാനുള്ളത്. സാധാരണ രോഗികള്‍ ഇത്തരം പാരമ്പര്യ രീതികള്‍ അവഗണിച്ചു ആന്റി ബയോട്ടിക്കുകളെ ആശ്രയിക്കുന്ന പതിവാണ് ഉള്ളതെന്ന് മുറന്റു ചൂണ്ടിക്കാട്ടുന്നു. യു.കെയില്‍ താന്‍ നടത്തിയ ചികിത്സ ഫലിച്ചതിലും അത് ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ചതിനും അദ്ദേഹത്തിന് സന്തോഷമാണ്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions