ആരോഗ്യം

ഗര്‍ഭിണികള്‍ ദിവസം രണ്ടോ അതില്‍ക്കൂടുതലോ കപ്പ് കാപ്പി കുടിച്ചാല്‍ കുട്ടിയുടെ തൂക്കം കുറയും!


ലണ്ടന്‍ : കാപ്പി പ്രേമികളായ മലയാളി വീട്ടമ്മമാര്‍ക്ക് ആശങ്കയുയര്‍ത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഗര്‍ഭിണികളുടെ കാപ്പി കുടി കൂടിയാല്‍ അത് കുഞ്ഞിന്റെ തൂക്കം കുറയ്ക്കും എന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ദിവസം രണ്ടോ അതില്‍ക്കൂടുതലോ കപ്പ് കാപ്പി കുടിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് തൂക്കം കുറവുള്ളതായി കണ്ടെത്തി. നോര്‍വേയില്‍ 10 വര്‍ഷം കൊണ്ട് 60000 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ ആണ് ഈ കണ്ടെത്തല്‍.

ഗര്‍ഭിണികള്‍ കഴിക്കുന്ന ചായ, കാപ്പി, ചോക്ലേറ്റ്, സാന്‍ഡ് വിച്ച് എന്നിവയൊക്കെ പഠനത്തില്‍ വിശകലനം ചെയ്തു. ഇതില്‍ കാപ്പിയുടെ അംശമാണ് കുട്ടികളുടെ തൂക്കത്തെ പ്രതികൂലലമായി ബാധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ദിവസം 200 -300 മില്ലീ ഗ്രാം വരെ കാപ്പിപ്പൊടി അകത്തു ചെന്നാല്‍ ജനന = സമയത്ത് കുട്ടിയുടെ തൂക്കം കുറയാം. 62 ശതമാനമാണ് ഇതിനുള്ള സാധ്യത.

കോഫീ ഷോപ്പുകളില്‍ നിന്നുള്ള കാപ്പിയാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക. ഇത്തരം ഒരു കപ്പു കാപ്പിയില്‍ കുറഞ്ഞത്‌ 100 മില്ലീ ഗ്രാം വരെ കാപ്പിപ്പൊടിയുടെ അംശം ഉണ്ടാവാം. ചില ഹൈ സ്ട്രീറ്റ് കോഫി ഷോപ്പുകളില്‍ ഒരു കപ്പില്‍ 300 മില്ലീഗ്രാം പൊടിവരെ അടങ്ങിയിരിക്കും. ബ്രിട്ടനില്‍ ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന ഉപദേശം ദിവസം 200 മില്ലീഗ്രാമില്‍ കൂടുതല്‍ കാപ്പിപ്പൊടി ഉപയോഗിക്കരുത് എന്നാണ്.

സ്വീഡനിലെ സഹല്‍ഗ്രേന്‍സ്ക യൂണിവേഴ്സിറ്റി ഗവേഷകനായ ഡോ. വെര്‍ണ സെങ്ങ് പയല്‍ പറയുന്നത് കാപ്പിപ്പൊടിയുടെ ഉപയോഗവും ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കവും തമ്മില്‍ ബന്ധം ഉണ്ട് എന്നാണ്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുട്ടിയിലേയ്ക്ക് പോഷകാഹാരം ചെല്ലുന്നത്, ഉള്ളിലുള്ള കാപ്പിപ്പൊടിയുടെ സാന്നിധ്യം മൂലം സാവധാനത്തില്‍ ആകുമെന്ന് അദ്ദേഹം പറയുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. പ്രസവ സമയത്തിന്റെ ദൈര്‍ഘ്യം കൂടാനും കാപ്പിപ്രേമം കാരണമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ 200 മില്ലീ ഗ്രാമില്‍ ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിയ്ക്കുന്നത് പ്രശ്നം സൃഷ്ടിക്കില്ലെന്ന് യു.കെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി കണ്ടെത്തിയിട്ടുള്ളതാണെന്ന് ബ്രിട്ടീഷ് കോഫി അസോസിയേഷനിലെ ഡോ.യുവാന്‍ പോള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ പഠനം നടത്തും എന്ന് അദ്ദേഹം അറിയിച്ചു. ഹൈ സ്ട്രീറ്റ് കോഫി ഷോപ്പുകളില്‍ നിന്ന് ഗര്‍ഭിണികള്‍ കാപ്പികുടി ശീലമാക്കുന്നതിനെതിരെ 2011 ല്‍ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. 20 കോഫീ ഷോപ്പുകളില്‍ കൂടിയ അളവില്‍ കാപ്പിപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്തായാലും നിയന്ത്രണമില്ലാതെ കാപ്പി കുടി ശീലമാക്കുന്ന ഗര്‍ഭിണികള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നാണു പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions