ലണ്ടന്‍ : സിസേറിയന്‍ അമ്മയുടെ മാത്രമല്ല കുട്ടിയുടെ ആരോഗ്യത്തിനും നല്ലതല്ലെന്ന് പുതിയ പഠനം. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കാളും അലര്‍ജി ഉണ്ടാകാന്‍ അഞ്ചിരട്ടി സാധ്യത കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ബെര്‍ത്ത് കനാലിലൂടെയുള്ള വരവ് ഒഴിവാകുന്നതുമൂലം മാതാവിന്റെ ബാക്ടീരിയ ബാധിക്കാന്‍ ഇടവരുത്തുന്നു. ഇതാണ് അലര്‍ജിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വൃത്തിയായ സാഹചര്യങ്ങളും കുട്ടിക്കാലത്തെ അലര്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഡെട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ ഈ കണ്ടെത്തല്‍.
കുട്ടിയുടെ പ്രതിരോധ സംവിധാനത്തിലെ വികസനവുമായും അലര്‍ജികളുടെ ഉല്‍ഭവവുമായും കുട്ടിക്കാലത്തെ മൈക്രോ ഓര്‍ഗാനിസത്തിന് ബന്ധമുണ്ടെന്ന് ഡോ. ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി. 1,258 നവജാതശിശുക്കളില്‍ പഠനം നടത്തിയശേഷമായിരുന്നു ഈ കണ്ടെത്തല്‍. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞിന് രണ്ടു വയസാകുമ്പോഴേക്കും മറ്റു കുട്ടികള്‍ക്കുണ്ടാകുന്നതിലും കൂടുതല്‍ അലര്‍ജി സാധ്യതയുള്ളതായാണ് ഇതില്‍നിന്ന് തെളിഞ്ഞത്.
യു കെയിലെ പകുതിയോളം കുട്ടികള്‍ക്കും പതിനെട്ടാമത്തെ ജന്മദിനത്തിനുമുമ്പ് ഏതെങ്കിലും അലര്‍ജി ഉണ്ടാകുന്നതായാണ് കണക്ക്. ഓരോ വര്‍ഷവും ഇത് അഞ്ചു ശതമാനം വീതം വര്‍ധിച്ചുവരികയാണ്. ഇതില്‍ പകുതിപേരും കുട്ടികളാണ്. രാജ്യത്തെ 21 ദശലക്ഷം പ്രായപൂര്‍ത്തിയാവര്‍ക്ക് ഒരു അലര്‍ജിയെങ്കിലും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പഠനത്തിലെ കണ്ടെത്തല്‍ ടെക്സാസിലെ സാന്‍ അന്റോണിയോ അമേരിക്കന്‍ അക്കാഡമി ഓഫ് അലര്‍ജി, ആസ്ത്മ ആന്റ് ഇമ്യൂനോളാജി മീറ്റിങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ബെര്‍ത്ത് കനാലുമായുള്ള ബന്ധം പെട്ടെന്ന് വേര്‍പെടുന്നതാണ് അലര്‍ജിയ്ക്ക് കാരണമാകുന്ന സാധ്യതയിലെയ്ക്ക് നീങ്ങുന്നത്.