ലണ്ടന്‍ : ലോകത്ത് ഏറ്റവും ആരാധകര്‍ ഉള്ള, ഏറ്റവും നല്ല വ്യായാമമുള്ള കളിയാണ് ഫുട്ബോള്‍. കാലുകൊണ്ട് കളിയ്ക്കുന്ന ഈ കളിയില്‍ തലകൊണ്ടും കളിയ്ക്കാം എന്നതാണ് പ്രത്യേകത. പന്ത് ഹെഡ് ചെയ്തു പാസ് ചെയ്യാനും വലയിലാക്കാനും കളിക്കാര്‍ ശ്രദ്ധിക്കാറും ഉണ്ട്. എന്നാല്‍ കാല്‍പന്തു കളിയിലെ ഈ തലകൊണ്ടുള്ള കളി ഒട്ടും നല്ലതല്ല എന്നാണു പുതിയ പഠനം പറയുന്നത്. കാരണം ഹെഡിംഗ് കളിക്കാരുടെ തലച്ചോറിനു ചെറിയ രീതിയിലെങ്കിലും ക്ഷതം എല്‌പ്പിക്കുമെന്നും അത് പിന്നീട് ഓര്‍മശക്തിയെ ബാധിക്കും എന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
കൗമാരക്കാരും കുട്ടികളും ഇങ്ങനെ 'തലകൊണ്ട്' കളിച്ചാല്‍ അവരുടെ ഓര്‍മശക്തിയെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നാണു ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ഓരോ മത്സരത്തിലെയും ഹെഡിംഗിന്റെ പ്രഹരം വ്യത്യസ്ത രീതിയില്‍ ആയിരിക്കുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ആനി സെറാനൊ പറയുന്നു. തലയിലുള്ള ചെറിയ പരുക്കുകള്‍ ക്ഷതങ്ങള്‍ എന്നിവ ചിന്താശക്തിയെ ബാധിക്കാവുന്നതാണ്.
കളിയിക്കിടെ ഹെഡ് ചെയ്യുമ്പോള്‍ പന്ത് മാത്രമല്ല എതിര്‍ടീം കളിക്കാരുടെ തലകൊണ്ടും വലിയ പരിക്കുകള്‍ ഉണ്ടാവാറുണ്ട്. അടുത്തിടെ അമേരിക്കന്‍ ഫുട്ബോള്‍ താരങ്ങളില്‍ തലയിലെ പരുക്ക് മൂലം തലച്ചോറിന് ക്ഷതം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ 50 കളിക്കാരില്‍ പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം ബോധ്യമായിരുന്നു. തലച്ചോറിലെ ക്ഷതങ്ങള്‍ ഓര്‍മശക്തി കുറയാനും അല്‍ഷിമേഴ്സിനും ഡിപ്രഷനും കാരണമാകാം എന്ന് പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തായാലും കളി ആസ്വാദകര്‍ക്ക് വളരെ ആവേശം നല്‍കുന്നതാണ് കളിക്കാരുടെ ഹെഡുകള്‍. എന്നാല്‍ അതില്‍ മറഞ്ഞിരിക്കുന്ന റിസ്കുകള്‍ അത്ര ശുഭകരമല്ല.