ആരോഗ്യം

എയ്ഡ്സിനെതിര വൈദ്യശാസ്ത്രത്തിനു ആദ്യ ജയം; എച്ച്.ഐ.വി ബാധിച്ച പെണ്‍കുഞ്ഞിനെ ചികിത്സിച്ച് ഭേദമാക്കി


ഷിക്കാഗോ: ലോകത്തെ ഗ്രസിച്ചിരിക്കുന്ന എയ്ഡ്സ് എന്ന മഹാമാരിയെ തുരത്താന്‍ വൈദ്യശാസ്ത്ര ലോകം വിശ്രമമില്ലാതെ നടത്തുന്ന പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേയ്ക്ക്. എച്ച്.ഐ.വി.ബാധയോടെ ജനിച്ച പെണ്‍കുഞ്ഞിനെ ചികിത്സിച്ച് ഭേദമാക്കിയാണ് ഇത് സാധ്യമാക്കിയത്. മിസിസിപ്പിയിലെ ഒരു ഗ്രാമപ്രദേശത്ത് ജനിച്ച കുഞ്ഞിനെയാണ് ചികിത്സിച്ച് എച്ച്.ഐ.വി.ബാധ പൂര്‍ണമായി ഒഴിവാക്കിയതെന്നു യു.എസ്.ഗവേഷകര്‍ വെളിപ്പെടുത്തി. വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

ഇതോടെ കുഞ്ഞുങ്ങളെ ബാധിക്കുന്ന എച്ച്ഐവിയെ തുരത്തുന്നതിനായി വൈദ്യശാസ്ത്രം നടത്തുന്ന ശ്രമങ്ങളിലെ നിര്‍ണ്ണായക നാഴികക്കല്ലാവുകയാണിത്. അറ്റ്ലാന്റയില്‍ നടന്ന ശാസ്ത്ര കണ്‍‌വെന്‍ഷനിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തല്‍ അവതരിപ്പിച്ചത്. ആന്റി വൈറല്‍ തെറാപ്പിയിലൂടെയാണ് കുഞ്ഞ് സുഖം പ്രാപിച്ചത്. എച്ച്ഐവി ബാധിതയായ സ്ത്രീയ്ക്കാണ് കുഞ്ഞ് പിറന്നത്. ജനിച്ച് 30 മണിക്കൂറിനകം തന്നെ കുഞ്ഞിന് ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങി. 18 മാസം വരെ ഇത് തുടര്‍ന്നു. അതാണിപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.


മറ്റ് കുഞ്ഞുങ്ങള്‍ക്കും പിറന്നയുടനുള്ള ഈ ചികിത്സ ഫലിക്കുമെന്ന് വന്നാല്‍, എച്ച്.ഐ.വി.ബാധയ്‌ക്കെതിരെയുള്ള വലിയൊരു മുന്നേറ്റമാകും അത്. ലോകത്ത് 2011 ല്‍ മാത്രം 3.3 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് എച്ച്.ഐ.വി.ബാധ ഉണ്ടായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലോകത്താകമാനം നിലവില്‍ 30 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധയുണ്ട്.

കുഞ്ഞുങ്ങളില്‍ എച്ച്.ഐ.വി.ചികിത്സിച്ചു ഭേദമാക്കാം എന്ന ആശയത്തിനുള്ള തെളിവാണ് പുതിയ സംഭവ'മെന്ന്, കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച പഠനം അവതരിപ്പിച്ചുകൊണ്ട്, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ.ഡിബോറ പ്രസോഡ് അറിയിച്ചു. അറ്റ്ലാന്റയില്‍ നടക്കുന്ന 'കോണ്‍ഫറന്‍സ് ഓണ്‍ റിട്രോവൈറസസ് ആന്‍ഡ് ഒപ്പര്‍ട്യൂണിസ്റ്റിക് ഇന്‍ഫെക്ഷന്‍സി'ലാണ് ഡോ.പ്രസോഡ് ഇക്കാര്യം അവതരിപ്പിച്ചത്.

അമ്മയില്‍ നിന്ന് കുട്ടികളിലേയ്ക്ക് എച്ച്.ഐ.വി പടരുന്നത്‌ നിയന്ത്രിക്കാന്‍ കഴിയുന്നത്‌ തന്നെ ചരിത്രത്തിലെ നാഴികക്കലാണ് എന്ന് വിദഗ്ധര്‍ പറയുന്നു. കാരണം ഇന്ന് മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമ്പോഴും അമ്മയില്‍ നിന്ന് കുട്ടികളിലേയ്ക്കു പകരുന്നതു തടയുന്നതില്‍ വൈദ്യ ശാസ്ത്രം നിസഹായരായിരുന്നു. അതിനാണിപ്പോള്‍ മാറ്റം വരുന്നത്. ഭാവിയില്‍ എച്ച്.ഐ.വി ബാധയില്ലാത്ത കുട്ടികള്‍ എന്ന വലിയൊരു മുന്നേറ്റത്തിന്റെ ആദ്യ പടിയായി ഇതിനെ ശാസ്ത്രലോകം വിലയിരുത്തുന്നു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions