ആരോഗ്യം

കുട്ടികളുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് വിദഗ്ധര്‍

ലണ്ടന്‍ : കുട്ടികള്‍ക്കായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഉപദേശവുമായി ശാസ്ത്രജ്ഞര്‍. സമ്മറിനെ അപേക്ഷിച്ച് വിന്ററിലും സ്പ്രിങ് സീസണിന്റെ ആദ്യഘട്ടത്തിലുമായിരിക്കും പുരുഷന്മാര്‍ക്ക് ഏറ്റവും ആരോഗ്യമുള്ള ബീജങ്ങളുണ്ടാകുക. അതുകൊണ്ട് സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്ന് ഇസ്രയേലി ശാസ്ത്രജ്ഞര്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഏറ്റവും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. വന്ധ്യത ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആറായിരത്തിലേറെ പുരുഷന്മാരുടെ ബീജങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിന്ററിലെ പുരുഷ ബീജങ്ങള്‍ക്ക് മറ്റു സമയങ്ങളെക്കാള്‍ അളവു കൂടുതലായിരിക്കുമെന്നും അവ അതിവേഗം ചലിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കൂടാതെ മറ്റു പ്രശ്നങ്ങള്‍ കണ്ടെത്തിയതുമില്ല. സ്പ്രിങ് സീസണ്‍ ആരംഭിക്കുന്നതുമുതല്‍ ബീജങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങുന്നു.
വിന്ററില്‍ ബീജങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നാല്‍ നല്ല കാലാവസ്ഥ ബീജത്തെ ബാധിക്കുന്നതായിരിക്കും കാരണം എന്നാണു വിലയിരുത്തല്‍. മൃഗങ്ങളില്‍ കാലാവസ്ഥ ഗര്‍ഭധാരണത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്. താപനില,പകല്‍വെളിച്ചത്തിന്റെ ദൈര്‍ഘ്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയാണ് മൃഗങ്ങളുടെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നത്.

വന്ധ്യത മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ഇപ്പോഴത്തെ കാലാവസ്ഥ ഫലപ്രദം ആണെന്നാണ് പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ വിവരിക്കുന്നത്. വിന്ററും സ്പ്രിങ് സീസണിന്റെ ആദ്യകാലവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ ചികിത്സ കൂടാതെ ഗര്‍ഭം ധരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഗവേഷകര്‍ വെളിച്ചം വീശുന്നത്. പഠന പ്രകാരം 20 ശതമാനം ദമ്പതിമാര്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി കുട്ടികള്‍ക്കായി കാത്തിരിക്കുകയാണെന്ന് കണ്ടെത്തി.

ബെന്‍ ഗുരിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. എലിയഹ് ലെവിട്ടാസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 2006 ജനുവരി മുതല്‍ 2009 ജൂലൈ വരെ വന്ധ്യതയുള്ള 6455 പുരുഷന്‍മാരുടെ സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 4,960 പേരുടെ സാധാരണ രീതിയിലുള്ള ബീജോല്‍പ്പാദനം കാണിച്ചപ്പോള്‍ 1,495 പേരുടെ കാര്യത്തില്‍ ബീജോല്‍പ്പാദനം കുറവാണെന്നും സാധാരണഗതിയിലും കുറവാണെന്നും കണ്ടെത്തിയിരുന്നു. കാലാവസ്ഥ മാറ്റങ്ങള്‍ സന്താനോല്‍പ്പാദനത്തില്‍ അത്ഭുതം സൃഷ്ടിക്കും എന്നാണു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions