ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പരസ്യവും വില്പ്പനയും ഉള്ള ഉല്‍പ്പന്നമാണ് സ്ത്രീകളുടെ ബ്രാ. പെണ്‍കുട്ടികള്‍ ബാല്യം പിന്നിടുമ്പോള്‍ തന്നെ ഇത് നിര്‍ബന്ധമായും ധരിക്കണം എന്നാണു പ്രായമായവര്‍ പറയുന്നത്. എന്നാല്‍ ബ്രാ കമ്പനികള്‍ക്ക് തലവേദനയുണ്ടാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടുമായി വന്നിരിക്കുകയാണ് ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍. സ്ത്രീകള്‍ ബ്രാ ധരിക്കാത്തതാണ് ഉത്തമമെന്ന് ഇവര്‍ പറയുന്നു. സ്ത്രീകളുടെ മാറിടത്തെക്കുറിച്ച് 15 വര്‍ഷത്തോളം നീണ്ട പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്.
സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് മൂലം മാറിടം ഒരു ഇടതു ഭാഗത്തേക്ക് ചെരിയുന്നതായും അത് കൊണ്ട് അവ ഒഴിവാക്കുകയാണ് ഉത്തമം എന്നൊക്കെയാണ് ഇവരുടെ കണ്ടെത്തല്‍ . ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് ബസന്‍കണിലെ പ്രൊഫ.ജീന്‍ ഡെന്നിസ് ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ഗ്രാവിറ്റിക്കെതിരെ ബ്രാ പ്രവര്‍ത്തിക്കും എന്നതിന് വൈദ്യശാസ്ത്രപരമായോ ശാസ്ത്രീയമായോ ഒരു തെളിവുമില്ലെന്ന് അദ്ദേഹം പറയുന്നു. മറിച്ച് ബ്രാ ധരിക്കുന്നത് മൂലം അതിനു വളവു വരുവാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം 130 ഓളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിന് ഒടുവിലാണ് ഈ കണ്ടെത്തല്‍.
എന്നാല്‍ ബ്രാ ധരിക്കുന്നത് മൂലം ബാക്ക് പെയിന്‍ ഉണ്ടാവാനുള്ള സാധ്യത അല്പ്പം കുറയുമെന്ന് പഠനം സമ്മതിക്കുന്നുണ്ട്. അതല്ലാതെ ദോഷമല്ലാതെ വേറെ ഗുണമൊന്നും ഇതുകൊണ്ടില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ന്യൂ ജനറേഷന്‍കാരെ ഈ റിപ്പോര്‍ട് സ്വാധീനിച്ചേക്കാമെങ്കിലും മറ്റു സ്ത്രീകള്‍ ബ്രായെ തള്ളി പറയുമെന്ന് തോന്നുന്നില്ല.