ആരോഗ്യം

പുതിയ കമ്പ്യൂട്ടര്‍ ഗെയിം കളിയ്ക്കൂ; വയസില്‍ 3 വര്‍ഷം ചെറുപ്പമാകൂ..

ലണ്ടന്‍ : കമ്പ്യൂട്ടര്‍ ഗെയിമുകളെക്കുറിച്ചുള്ള ധാരണയൊക്കെ തിരുത്താന്‍ സമയമായി. കമ്പ്യൂട്ടര്‍ ഗെയിം തലച്ചോറിനെ മരവിപ്പിക്കുമെന്ന് പരാതി പറയുന്നവരൊക്കെ പുതിയ കമ്പ്യൂട്ടര്‍ ഗെയിമിന്റെ കാര്യത്തില്‍ നിശബ്ദരാകും. പുതിയതായി തയ്യാറാക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം തലച്ചോറ് മൂന്നുവര്‍ഷമെങ്കിലും ചെറുപ്പമാക്കും. അതായത് മൂന്നുവര്‍ഷം യുവത്വമാകും എന്ന്. വിദഗ്ധര്‍ വികസിപ്പിച്ച 'റോഡ് ടൂര്‍ ബ്രെയിന്‍ ട്രെയിന്‍ ഗെയിം' പത്തു മണിക്കൂര്‍ കളിച്ചാല്‍ മനസ് മൂന്നുവര്‍ഷമെങ്കിലും ചെറുപ്പമാകുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം. എന്നുമാത്രമല്ല അതിന്റെ ഫലം ഒരു വര്‍ഷമെങ്കിലും നിലനില്‍ക്കുകയും ചെയ്യും. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഗെയിമിലും വലിയൊരു വഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അമ്പതുകഴിഞ്ഞ സ്ത്രീ - പുരുഷന്മാര്‍ ഈ ഗെയിം പത്തുമണിക്കൂര്‍ കളിച്ചപ്പോള്‍ അവരുടെ മനസ് മൂന്നുവര്‍ഷത്തോളമെങ്കിലും ചെറുപ്പമായെന്നാണ് ഇത് സംബന്ധമായ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. മനസ് കൂടുതല്‍ ഷാര്‍പ്പര്‍ ആയതായി കണ്ടെത്തി. ശരാശരി കണക്കെടുത്തപ്പോള്‍ തലച്ചോറ് മൂന്നുവര്‍ഷമെങ്കിലും ഉണര്‍വ് പ്രാപിച്ചു. സ്പീഡിന്റെയും ശ്രദ്ധയുടെയും കാര്യത്തില്‍ ഏഴുവര്‍ഷമെങ്കിലും അത് ചെറുപ്പമാകുകയും ചെയ്തു. ഹെല്‍ത്ത് മാനേജ്മെന്റ് വിദഗ്ധര്‍ ഈ ഗെയിമിന്റെ ഫലം നേരിട്ട് മനസിലാക്കിയതാണ്


ഒരു നിശ്ചിത ഫീസ് അടച്ചാല്‍ ഗെയിം ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഒരു വാഹനവും റോഡ് സൈനും മാത്രം ഓര്‍മിച്ചുകൊണ്ടാണ് ഗെയിം ആരംഭിക്കുന്നത്. തുടക്കത്തില്‍ കാറിനെയോ ട്രക്കിനെയോ ഓര്‍ത്തുവെക്കാന്‍ ആവശ്യപ്പെടും. വാഹനത്തെ ചുറ്റി ഒരുകൂട്ടം അടയാളങ്ങളുണ്ടായിരിക്കും. അതിലൊരു റോഡ് സൈനുമുണ്ടാകും. ഈ സൈനിന്റെ പൊസിഷന്‍ എങ്ങനെയാണെന്നും കളിക്കാരന്‍ ഓര്‍ത്തുവെക്കേണ്ടിവരും. കളി പുരോഗമിക്കുമ്പോള്‍ വാഹനത്തെയും റോഡ് സൈനിനെയും തിരിച്ചറിയേണ്ടിവരും. വീണ്ടും മുന്നോട്ടുപോകുമ്പോള്‍ ട്രക്കിന്റെയും കാറിന്റെയും ഷേപ്പുകള്‍ സമാനഗതിയിലാകും. അപ്രസക്തമായ കാര്യങ്ങള്‍ അതില്‍ കടന്നുവരികയും ചെയ്യും. അതോടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടും.

50 കഴിഞ്ഞ എഴുനൂറോളം സ്ത്രീ-പുരുഷന്‍മാരില്‍ ഗെയിമിന്റെ പരീക്ഷണം വളരെ പോസിറ്റീവ് ആയ ഫലങ്ങള്‍ ആണ് ഉണ്ടാക്കിയത്. ഗെയിമിനു ഒരു മാസത്തേയ്ക്ക് വരി സംഖ്യ എട്ടു പൗണ്ട് ആണ്. എന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക് എടുത്താല്‍ മാസം അഞ്ചു പൌണ്ടേ വരൂ.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions