ആരോഗ്യം

പുതിയ ലൈംഗികരോഗം പടരുന്നു,പേര് എച്ച് 041 , എയ്ഡ്‌സ് ഇവന്റെ മുന്നില്‍ ഒന്നുമല്ല,


ഹാവായ്: എയ്ഡ്‌സിനേക്കാള്‍ ഭയാനകമായമായ ലൈംഗിക രോഗം പടരുന്നു. എച്ച് 041 എന്ന് പേരിട്ട സെക്‌സ് സൂപ്പര്‍ ബഗ് ആണ് രോഗം. ആദ്യമായി ഈ രോഗം കണ്ടെത്തിയത് ജപ്പാനിലാണ്. 2011ല്‍ ഹാവായിലെ ഒരു യുവതിയില്‍ ഇത് കണ്ടെത്തിയെങ്കിലും അത് ഇത്ര മാരകമാണെന്നും വളരെ വേഗം പടരുന്നതാണെന്നും വൈദ്യശാസ്ത്രം മനസിലാക്കിയിരുന്നില്ല. നോര്‍വ്വേയിലും കാലിഫോര്‍ണിയയിലും ഈ രോഗം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗൊണേറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ അവതാരമാണിതെന്നാണ് ഡോക്ടര്‍മാരുടെ സംശയം. ഇതിന് മരുന്ന് കണ്ടെത്തിയിട്ടുമില്ല. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരിലാണ് ഈ രോഗവും കണ്ടെത്തിയിട്ടുള്ളത്. ഈ രോഗം ബാധിച്ച് ആരും മരിച്ചതായി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ എയ്ഡ്‌സിന്റെയത്ര ഭയക്കേണ്ടതില്ലെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നു. പലരുമായുള്ള ലൈംഗികബന്ധം, സുരക്ഷാ ഉപാധികള്‍ ഇല്ലാതെയുള്ള സെക്‌സ്, മയക്കുമരുന്ന് കുത്തിവെപ്പ് എന്നിവയിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. പുരുഷന്‍മ്മാരേക്കാള്‍ സ്ത്രീകളിലാണത്രെ രോഗലക്ഷണങ്ങള്‍ പെട്ടെന്ന് കണ്ടു തുടങ്ങുന്നത്. മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദന, ലൈംഗിക ഭാഗങ്ങളില്‍ നീര്, ഡിസ്ചാര്‍ജ്, തൊണ്ട വേദന തുടങ്ങിയവ ലക്ഷണങ്ങളാണത്രെ.

എന്നാല്‍ അങ്ങനെയൊരു നിഗമനത്തില്‍ എത്താന്‍ ആയിട്ടില്ലയെന്നാണ് ചിലര്‍ പറയുന്നത്. മരുന്നുകളെയെല്ലാം പ്രതിരോധിക്കുന്ന തരം ഗൊണേറിയയാണിതെന്നും ഇത് മരണകാരണമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എയ്ഡ്‌സ് വൈറസാണെങ്കില്‍ ഈ രോഗം പടര്‍ത്തുന്നത് ബാക്ടീരിയയാണ്. നിസീരിയ ഗൊണേറിയ എന്നാണ് വൈറസിന്റെ പേര്. മരുന്നിനെ ചെറുക്കുന്നതായതിനാല്‍ ഇത് വളരെ വേഗം ലോകത്ത് പടരുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്.

ഈ രോഗം ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും,. ഗര്‍ഭധാരണശേഷി നശിപ്പിക്കും, കുട്ടികളിലേക്ക് പകരും., മസ്തിഷ്‌ക ജ്വരത്തിന് കാരണമാകും. ഹൃദയ വാല്‍വ് തകര്‍ക്കും. പ്രതിരോധ ശക്തി കുറഞ്ഞു കുറഞ്ഞു വരുന്നതാണ് എയ്ഡ്‌സിന്റെ ഒരു ലക്ഷണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്ഡ്‌സ് അതിവേഗം പടര്‍ന്നിരുന്നു. രോഗികളുമായുള്ള ലൈംഗികബന്ധത്തിലൂടെയാണ് എയ്ഡ്‌സ് പടരുന്നത്. രോഗം ബാധിച്ചവരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതും എയ്ഡ്‌സ് പടരാന്‍ ഇടവരുത്തുന്നു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions