ആരോഗ്യം

അതിസാരം പരത്തുന്ന വൈറസിനെ നിയന്ത്രിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍


ഹൈദരാബാദ്: അതിസാരം പരത്തുന്ന റോറ്റ വൈറസിനെ നിയന്ത്രിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ലിമിറ്റഡിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ലക്ഷത്തോളം കുട്ടികളാണ് പ്രതിവര്‍ഷം അതിസാരം പിടിപ്പെട്ട് മരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പുതുതായി വികസിപ്പിച്ച വാക്‌സിനില്‍ നിന്ന് മൂന്ന് ഡോസ് രോഗിക്ക് നല്‍കിയാല്‍ അതിസാരത്തിന് ശമനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇന്ത്യയാണ് ആദ്യമായി അതിസാരത്തെ നിയന്ത്രിക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചത്.

ഹൈദരാബാദില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി സെക്രട്ടറി കെ. വിജയരാഘവന്‍ പറഞ്ഞു. ഇത് ഒരു പ്രധാന ശാസ്ത്രീയ വഴിത്തിരിവാണെന്നും ഇത് ലക്ഷകണക്കിന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1985ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് ആദ്യമായി ഡയറിയക്കെതിരെയുള്ള റോറ്റാവാക് വാക്‌സിന്‍ തിരിച്ചറിഞ്ഞത്. അതിന് ശേഷം നടന്ന പഠനങ്ങളിലൂടെയാണ് വാക്‌സിനെ ഫലപ്രദമായി വികസിപ്പിച്ചത്. 100 മില്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സര്‍ക്കാരും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് പഠനങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions