ആരോഗ്യം

കാന്‍സറും എയിഡ്‌സും പത്തുമിനിറ്റു കൊണ്ട് കണ്ടുപിടിക്കാന്‍ കഴിയുന്ന ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ലണ്ടന്‍: കാന്‍സര്‍ പത്തു മിനിറ്റിനുള്ളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഉപകരണം കണ്ടുപിടിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍. ഈസ്റ്റ് സസെക്‌സിലെ സ്വന്തം ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 37 കാരനായ ജൊനാഥന്‍ ഒഹല്ലൊരാനാണ് ഈ ഉപകരണം കണ്ടുപിടിച്ചതായി അവകാശപ്പെട്ടത്. കാന്‍സര്‍ അതിന്റെ തുടക്കത്തില്‍ കണ്ടുപിടിക്കുകയും ചികില്‍സിക്കുകയും ചെയ്താല്‍ മാരക രോഗത്തില്‍ നിന്നും നല്ലൊരു ശതമാനം കാന്‍സര്‍രോഗികളെയും രക്ഷപ്പെടുത്താന്‍ കഴിയും. രോഗത്തിന്റെ ജനിതക ഉറവിടം - ജനറ്റിക് സിഗ്‌നേച്ചര്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.ജനറ്റിക് സിഗ്‌നേച്ചര്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ഏതു മരുന്നാണ് ഏറ്റവും ഉചിതം എന്നു മനസിലാക്കി ചികില്‍സ തുടങ്ങാന്‍ സാധിക്കും.
ഐഫോണിന്റെ മാതൃകയിലുള്ള ഈ ഉപകരണത്തിന് ക്യു-പിഒസി മെഷീന്‍ എന്നാണു പേരിട്ടിരിക്കുന്നത്. 500 പൗണ്ടാണ് വില. വളരെ ലളിതമായി കൈയില്‍ പിടിച്ച് ഉപയോഗിക്കാവുന്നതാണ്. ഉപകരണം രോഗ നിര്‍ണയത്തിന് എത്രമാത്രം ഉപകരിക്കുമെന്നത് കണ്ടു പിടിക്കുന്നതിനായി ലാബ് പരീക്ഷണങ്ങള്‍ തുടരുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഈ ഉപകരണത്തിന്റെ ആദ്യ രൂപത്തിലുള്ളവകൊണ്ടുള്ള പരീക്ഷണങ്ങള്‍ നിരന്തരമായി തുടരുന്നു. കൂടുതല്‍ വികസിപ്പിച്ചശേഷമാകും ഉപകരണം ആശുപത്രികളില്‍ ഉപയോഗിക്കുക. ക്യു-പിഒസി മെഷീന്റെ വരവോടെ ഒന്നേകാല്‍ കോടി കാന്‍സര്‍ രോഗികള്‍ക്ക് ജീവന്‍ നീട്ടിക്കിട്ടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ലക്ഷക്കണക്കിന് മറ്റ് രോഗികളെയും എളുപ്പത്തില്‍ രോഗം കണ്ടുപിടിച്ച് രക്ഷപ്പെടുത്താന്‍ കഴിയും. കാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ ഈ മെഷീന് നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്‍.എച്ച്.എസിന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഉപകരണം കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണം തുടരുന്നത്.
രോഗത്തിന്റെ ജനിതകസ്വഭാവവും ഈ ഉപകരണത്തിലൂടെ തിരിച്ചറിയാനാവുമത്രെ. വിവിധ പരീക്ഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ഉപകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ബ്രിട്ടനിലുടനീളം ഉപയോഗിക്കാനാണ് തീരുമാനമെന്ന് ഡെയ്‌ലി എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ടിബി, എച്ച്.ഐ.വി, മലേറിയ തുടങ്ങിയ രോഗങ്ങളും ഈ മെഷീനില്‍ കൂടി എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്ന് ജൊനാഥന്‍ പറയുന്നു.


  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions