ഇമിഗ്രേഷന്‍

ഒസിഐ കാര്‍ഡ് വിതരണം തുടങ്ങി; ആദ്യ കാര്‍ഡ് യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന്

നെടുമ്പാശേരി: ഇന്ത്യയില്‍ ജനിച്ച് വിദേശ പൗരത്വം നേടിയവര്‍ക്കുള്ള ആജീവനാന്ത വീസയെന്നു വിശേഷിപ്പിക്കാവുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് വിതരണം തുടങ്ങി. കേരളത്തില്‍ ആദ്യമായി കൊച്ചി വിമാനത്താവളത്തിലാണ് ഒസിഐ കാര്‍ഡ് കൊടുക്കുന്നത്. യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന് ആദ്യത്തെ കാര്‍ഡ് കൈമാറി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ എഫ്ആര്‍ആര്‍ഒ കെ. സേതുരാമന്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ 30 കാര്‍ഡുകള്‍ നല്കി. ഒസിഐ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്ക് ഏതു സമയത്തും എത്ര പ്രാവശ്യം വേണമെങ്കിലും ഇന്ത്യയില്‍ വരാം. 15,000 രൂപയാണ് കാര്‍ഡിന്റെ ഫീസ്.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions