വര്‍ദ്ധിച്ചുവരുന്ന സ്തനാര്‍ബുദത്തിനു തടയിടാന്‍ പുതിയ മരുന്ന്. ബി.എച്ച് 3- മിമെറ്റിക്സ് എന്ന മരുന്നും സ്തനാര്‍ബുദ മരുന്നായ ടാമോക്സിഫെന്നും ചേര്‍ത്തുപയോഗിച്ചാല്‍ സ്തനാര്‍ബുദത്തിനെതിരെ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടത്തെല്‍.ആസ്ട്രേലിയയിലെ വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടത്തെലിനു പിന്നില്‍ .
മൃഗങ്ങളിലെ പരീക്ഷണത്തില്‍ പുതിയ മരുന്നു മിശ്രിതം മുഴയുടെ വളര്‍ച്ച തടയുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്തതായി വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍സ് ബ്രെസ്റ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ജിയോഫ് ലിന്‍ഡെമാന്‍ വ്യക്തമാക്കി. രണ്ടും ഒരുമിക്കുമ്പോള്‍ മേന്മയുണ്ടെങ്കിലും ഓരോന്നും വെവ്വേറെ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദ രോഗികളില്‍നിന്നെടുത്ത മുഴയുടെ സാമ്പിളുകള്‍ വെച്ചുപിടിപ്പിച്ച എലികളിലാണ് മരുന്നു മിശ്രിതം പരീക്ഷിച്ചത്.