ഹൂസ്റ്റണ്‍ : സ്‌തനാര്‍ബുദം സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും വര്‍ധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ടെക്സസ് യൂണിവേഴ്സിറ്റിയിലെ എംഡി ആന്‍ഡേഴ്സന്‍ കാന്‍സര്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് പുരുഷന്‍മാരില്‍ സ്‌തനാര്‍ബുദം വര്‍ധിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
സ്‌ത്രീകളെക്കാള്‍ മുതിര്‍ന്ന പ്രായത്തിലാണു പുരുഷന്‍മാര്‍ക്കു സ്‌തനാര്‍ബുദം ഉണ്ടാകുന്നത്. സ്‌തനത്തിലുണ്ടാകുന്ന മുഴ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നത് പുരുഷന്‍മാരിലാണെന്നും പഠനം പറയുന്നു. എന്നാല്‍ പുരുഷന്‍മാര്‍ ഇതു കാര്യമായി എടുക്കാറില്ല. സ്‌തനാര്‍ബുദത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത സ്‌ത്രീ-പുരുഷന്മാരില്‍ ഒരുപോലെയാണ്.
പുരുഷന്‍മാരില്‍ അപൂര്‍വമായിരുന്ന സ്‌തനാര്‍ബുദം ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായിട്ടാണ് തെളിഞ്ഞിരിക്കുന്നത്. നിലവില്‍ ഒരുലക്ഷം പുരുഷന്മാരില്‍ ഒരാള്‍ക്ക് സ്‌തനാര്‍ബുദം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. 25 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ തോത് 0.86ല്‍ നിന്ന് 1.08 ആയി വര്‍ധിക്കുമെന്നാണ് പഠനം പറയുന്നത്. സ്ത്രീകളില്‍ സ്‌തനാര്‍ബുദം വലിയ തോതില്‍ കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു.