അമ്മയാകുന്നതിന് മുമ്പ് മദ്യപാനം ശീലമാക്കിയ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന്പഠനം. മദ്യപാനവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന നല്‍കുന്ന ആദ്യത്തെ പഠനമാണിത്.
ആര്‍ത്തവാരംഭത്തിന് ശേഷം ഗര്‍ഭധാരണം വരെയുള്ള കാലയളവില്‍ മദ്യപാനം ശീലമാക്കിയ പെണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ 13ശതമാനം സ്തനാര്‍ബുദസാധ്യതയുണ്ടെന്നാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്. ദിവസവും മദ്യം കഴിക്കുന്ന പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദ സാധ്യത 15 ശതമാനമാണെന്നും പഠനം പറയുന്നു.
1989 മുതല്‍ 2009 വരെയുള്ള കാലയളവിലെ 91005 അമ്മമാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടത്തലിലേക്ക് നയിച്ചത്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.