എയ്ഡ്‌സ് -അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകി കണ്ണൂര്‍ സര്‍വ്വകലാശാല ഗവേഷകര്‍ ചികിത്സ രംഗത്ത് നിര്‍ണ്ണായകമാകുന്ന ആന്റി ബയോട്ടിക്ക് വികസിപ്പിച്ചെടുത്തു. 'കണ്ണൂരിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഈ ആന്റി ബയോട്ടിക്ക് മനുഷ്യരുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണ്. ഇത് മരുന്നായി വികസിപ്പിച്ചാല്‍ മാരകരോഗങ്ങള്‍ക്കുള്ള ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മാര്‍ഗ്ഗമാകും. കണ്ണൂര്‍ സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തത് കൊണ്ടാണ് ഈ ആന്റി ബയൊട്ടിക്കിന് കണ്ണൂരിന്‍ എന്ന് പേരിട്ടിരിക്കുന്നത്.
4 വര്‍ഷത്തിലധികം നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് കണ്ണൂരിന്‍ എന്ന ഈ പുതിയ ആന്റിന്‍ ബയോട്ടിക് വികസിപ്പിച്ചത്. ശ്വാസകോശത്തെയും കേന്ദ്രനാഡീ വ്യവസ്ഥയെയും മാരകമായി ബാധിക്കുന്ന ക്രിപ്‌റ്റോകോക്കസ്, കാന്‍ഡിഡ തുടങ്ങിയ ഫംഗസുകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ലിപോപെപ്‌റ്റെഡി ആന്റി ബയോട്ടിക്കാണ് കണ്ണൂരിന്‍. കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ക്യാംപസിലെ ബയോടെക്‌നോളജി മൈക്രോബയോളജി വകുപ്പ് തലവന്‍ ഡോ. കെ ശ്രീജിത്ത്, തളിപ്പറമ്പ് സര്‌സരയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നിക്കല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ അജേഷ് എന്നിവരാണ് ഫംഗസ് ചികിത്സാ രംഗത്ത് നിര്‍ണ്ണായക ചുവടുവെപ്പാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. 2008 ലാണ് ഇവര്‍ ഗവേഷണം തുടങ്ങിയത്.
എയ്ഡ്‌സ് അര്‍ബുദ രോഗികളിലും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരിലും രോഗപ്രതിരോധശേഷി കുറയുമ്പോള്‍ ഫംഗസ് ബാധ ഉണ്ടാകാറുണ്ട്. ഇത്തരം പതിനെട്ടോളം ഫംഗസുകളെ പ്രതിരോധിക്കാന്‍ കണ്ണൂരിന്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മരുന്ന് എന്ന നിലയില്‍ കണ്ണൂരിന്‍ വികസിപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതാണന്ന് ശ്രീജിത്തും അജേഷും പറഞ്ഞു. 2008 മുതലുള്ള ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് കണ്ണൂരിന്‍ എന്ന ഈ പുതിയ ആന്റിന്‍ ബയോട്ടിക് വികസിപ്പിച്ചത്. ശ്വാസകോശത്തെയും കേന്ദ്രനാഡീ വ്യവസ്ഥയെയും മാരകമായി ബാധിക്കുന്ന ക്രിപ്‌റ്റോകോക്കസ്, കാന്‍ഡിഡ തുടങ്ങിയ ഫംഗസുകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ലിപോപെപ്‌റ്റെഡി ആന്റി ബയോട്ടിക്കാണ് കണ്ണൂരിന്‍ .