സിഡ്‌നി: പുകവലി മൂലം പൊതുജനത്തിന്റെ ആരോഗ്യത്തിനും മറ്റും ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമെന്ന അംഗീകാരം നേടിയെടുക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകവലി നിരോധിക്കാന്‍ പോയിട്ട് നിയന്ത്രിക്കാന്‍ പോലും കഴിയാതെ വിവിധ രാജ്യങ്ങള്‍ വട്ടം കറങ്ങുമ്പോള്‍ ആണ് പുകയില രഹിത രാജ്യമാകാന്‍ ഓസീസ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്. പുകയിലയ്ക്ക് പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്
ആരോഗ്യത്തിന് ഹാനികരമായ പുകയില സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക് സിഗരറ്റെന്നാണ് അവകാശപ്പെടുന്നത്. സിഗരറ്റിനെ പുറത്താക്കാന്‍ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും ശ്രമിച്ചുവരികയാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കാനായാണ് ഇ -സിഗരറ്റെന്ന പുതിയ ചോയിസ്.
ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് യഥാര്‍ഥ സിഗററ്റ് വലിക്കുമ്പോള്‍ പുക അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭൂതി നല്കാനാകുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളോ മറ്റു ദൂഷ്യമൊ ഇല്ല താനും.