ആരോഗ്യം

മലേറിയ ചെറുക്കാന്‍ വാക്‌സിന്‍ വരുന്നു



ലണ്ടന്‍: കൊതുക് പരത്തുന്ന മലേറിയ ചെറുക്കാന്‍ 2015 ഓടെ വാക്‌സിന്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ഗ്ലാക്‌സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നുകമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ വാക്‌സിന് കഴിയുന്നതായി കണ്ടിട്ടുണ്ട്.


ആര്‍.ടി.എസ്, എസ് എന്ന ഈ വാക്‌സിന് അമ്പത് ശതമാനം കുട്ടികളില്‍ രോഗം പ്രതിരോധിക്കാന്‍ സാധിച്ചു. നവജാത ശിശുക്കളില്‍ രോഗം കാല്‍ ശതമാനത്തോളം പ്രതിരോധിക്കാനും വാക്‌സിന് കഴിഞ്ഞിട്ടുണ്ട്.


വാക്‌സിന്റെ വിപണനത്തിന് അനുമതി ലഭിക്കുന്നതിനായി ഈ റിപ്പോര്‍ട്ട് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയ്ക്ക് നല്‍കാനിരിക്കുകയാണ് ജി.എസ്.കെ. അനുമതി ലഭിക്കുന്നപക്ഷം 2015 മുതല്‍ വാക്‌സിന് പിന്തുണ നല്‍കുമെന്ന് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.


മലേറിയ ബാധിച്ച് ലോകത്താകമാനം ആയിരങ്ങള്‍ മരിക്കുന്നു. അതിലേറെയും ആഫ്രിക്കയിലെ നവജാതശിശുക്കളാണ്‌

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions