നവജാത ശിശുക്കളെ പുതപ്പിലോ മറ്റ് തുണിയിലോ പൊതിഞ്ഞ് കൊണ്ടുനടക്കുന്നത് എല്ലായിടത്തും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഈ ശീലം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
കുഞ്ഞുങ്ങളുടെ തല ഒഴിച്ച് കൈകാലുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ തുണിയില്‍ പൊതിയുന്നതിലൂടെ കുട്ടികള്‍ സുഖത്തോടെയും ശാന്തരായും ഇരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഗര്‍ഭപാത്രത്തോട് സമാനമായ അനുഭവമാണ് അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്നതാണ് ഈ ധാരണയുടെ അടിസ്ഥാനം.
എന്നാല്‍ ഈ പ്രവൃത്തി അരക്കെട്ടിന്റെ വികാസത്തെ ബാധിക്കുമെന്നാണ് സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ പ്രഫസര്‍ നിക്കോളാസ് ക്ലാര്‍ക്ക് പറയുന്നത്. കട്ടിയുള്ള തുണിയില്‍ ബലമായി പൊതിയുന്ന കുട്ടികളുടെ കാലുകളുടെ സ്വതന്ത്രമായ ചലനത്തെ ഈ പ്രവൃത്തി ബാധിക്കുന്നു. അരക്കെട്ടിലെ സന്ധിയുടെ വികാസത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു.ശരിയായ വളര്‍ച്ചയ്ക്ക് കാലുകള്‍ മടക്കാനും നിവര്‍ത്താനും കഴിയുന്ന അവസ്ഥയില്‍ സ്വതന്ത്രമായിരിക്കണം കുഞ്ഞ്.