യൂറോപ്പിലെ മറ്റു രാജ്യക്കാരെ പിന്നിലാക്കി യുകെ ജനത വിഷാദ രോഗത്തിനു അടിപ്പെടുന്നു. വിഷാദം ബ്രിട്ടനിലെ ജനങ്ങളുടെ മനസുകളെ കീഴടക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനം ആണ് വെളിപ്പെടുത്തിയത്. പാശ്ചാത്യ ലോകത്ത് പ്രൊസാക് പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരില്‍ യുകെ ഏഴാം സ്ഥാനത്താണ്. ഓരോ 1000 പേരിലും ദിവസേന 71 ഡോസെടുക്കുന്നവരുണ്ടെന്നാണ് 2011ലെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ വ്യവസായിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
ഒരു ദശാബ്ദം മുമ്പ് 38 ഡോസ് മാത്രമായിരുന്നതാണ് ഇപ്പോള്‍ 71 ആയി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടനില്‍ ആന്റി-ഡിപ്രസന്റുകള്‍ അധികമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കിടയില്‍ പടര്‍ന്നിട്ടുണ്ട്. പ്രൊസാക്, സെറൊക്‌സാറ്റ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.