ലണ്ടന്‍ : 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമ പ്രകാരമുള്ള മുന്നറിയിപ്പ് മാറ്റിയെഴുതെണ്ടിവരുമോ? മദ്യ സേവ ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനത്തിലൂടെ പറഞ്ഞിരിക്കുന്നത് പ്രശസ്ത സയന്‍സ് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ടോണി എഡ്‌വാര്‍ഡ്‌സ് ആണ്. പുതിയ ഗവേഷണങ്ങളും, ആല്‍ക്കഹോളിന്റെ ഫലങ്ങളെയും കുറിച്ചു നടത്തിയ പഠനങ്ങളും സംയോജിപ്പിച്ചാണ് അദ്ദേഹം ഈ അഭിപ്രായത്തിലെത്തിയത്.
മദ്യപാനം പല രോഗങ്ങള്‍ക്കും ഔഷധം കണക്കെ ഉപയോഗിക്കാമെന്നും അത് അമിതമായി കഴിക്കുന്നതുകൊണ്ടാണ് പ്രശ്‌നമുണ്ടാകുന്നതെന്നും ടോണി ചൂണ്ടിക്കാണിക്കുന്നു. അര-മില്ല്യണ്‍ സയന്‍സ് പേപ്പറുകളെങ്കിലും വായിച്ചാണ് താന്‍ ഇത് പറയുന്നതെന്ന് ടോണി പറയുന്നു. റെഡ് വൈനും ചെറിയ അളവിലുള്ള വൈറ്റ് വൈന്‍ , ബീയര്‍ , ലേജര്‍ തുടങ്ങിയവയ്ക്ക് പ്രതിരോധ, ഔഷധ ഗുണമുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഇവ രോഗനിരക്കുകളെ ഗണ്യമായ തോതില്‍ കുറയ്ക്കും. നിരവധി ജീവനുകളെ രക്ഷിക്കുകയും സമ്പദ്ഘടനയ്ക്ക് ലാഭം നേടിക്കൊടുക്കുകയും ചെയ്യും എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
റെഡ് വൈന്‍ ഹൃദയത്തിന് വളരെ നല്ലതാണത്രേ. കഴിക്കുന്ന അളവാണ് ഗുണം നിശ്ചയിക്കുക. വളരെ കൂടിയ അളവു ദോഷം ചെയ്യും. കുറഞ്ഞ അളവ് ഫലം ചെയ്യില്ല. ഓരോ ദിവസവും വൈകിട്ടത്തെ ഭക്ഷണത്തോടൊപ്പം വൈന്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ലൈംഗിക ജീവിതത്തിനും ഇത് നല്ലതാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മദ്യത്തെ ഭ്രാന്തമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഇത് എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതാണ് സംശയകരം.