കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും തലവേദന വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു ച്യൂയിങ്ഗം ഉപയോഗവുമായി എന്ത് ബന്ധം? വലിയ ബന്ധം ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൗമാരക്കാര്‍ക്കിടയില്‍ കാണുന്ന മൈഗ്രേന്‍ ഒഴിവാക്കാന്‍ സ്വയം ചികിത്സ മതിയെന്നാണ് പുതിയ കണ്ടെത്തല്‍. തലവേദനയുള്ള കൗമാരക്കാര്‍ അവരുടെ ച്യൂയിങ്ഗം ചവയ്ക്കല്‍ ശീലം നിര്‍ത്തിയാല്‍ തന്നെ 87 ശതമാനം പേരുടെയും തലവേദന അവസാനിക്കും. ടെസ്റ്റും മരുന്നുകളുമില്ലാതെ തന്നെ തലവേദന പമ്പ കടക്കും.
ച്യൂയിങ്ഗം ചവയ്ക്കുന്നത് താടിയെല്ലും, തലയോട്ടിയും ചേരുന്ന സംഗമസ്ഥാനത്ത് ചെലുത്തുന്ന സമ്മര്‍ദമാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ച്യൂയിങ്ഗമ്മുകളിലെ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ അസ്പാര്‍ട്ടേമും ഇക്കാര്യത്തില്‍ ദോഷകരമായി ബാധിക്കുന്നെന്നു പഠനം പറയുന്നു.
ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ച്യൂയിങ്ഗം ഉപേക്ഷിച്ചാല്‍ തന്നെ തലവേദനയില്‍ രക്ഷനേടാം. ഡോ. വാട്ടേംബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പഠന വിഷയമാക്കിയ 30 തലവേദനക്കാരില്‍ 26 പേരും സുഖപ്പെട്ടു. അതില്‍ തന്നെ 19 പേരുടെ തലവേദന പൂര്‍ണമായി മാറി. ഇവിടെ ച്യൂയിങ്ഗം ഉപയോഗമാണ് വില്ലനായത്.