ആരോഗ്യം

വ്യായാമമില്ല; യുകെയിലെ സ്ത്രീകളില്‍ ക്യാന്‍സര്‍ കൂടാന്‍ പുതിയ കാരണം


ലണ്ടന്‍ : സമീപകാലത്ത് യുകെയിലെ സ്ത്രീകളില്‍ ക്യാന്‍സര്‍ ബാധ ഗണ്യമായി കൂടിയത് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരുന്നു. ജീവിത ശൈലിയിലുള്ള മാറ്റമാണ് പ്രധാനമായും ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണം എന്നാണ് പുതിയ പഠനം പറയുന്നത്. വ്യായാമമില്ലാത്തത് മൂലം ബവല്‍, സ്തനം, ഗര്‍ഭാശയ ക്യാന്‍സറുകള്‍ എന്നിവ ബാധിക്കുന്നതില്‍ യുകെയിലെ സ്ത്രീകള്‍ മുന്നിലാണെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ക്യാന്‍സര്‍ ബാധിതരില്‍ പത്താം സ്ഥാനത്താണ് യുകെയ്ക്ക്. ശാരീരികമായി ഫിറ്റ്‌ അല്ലാത്തത് സ്ത്രീകളെ വിവിധതരം ക്യാന്‍സര്‍ ബാധയിലെയ്ക്ക് തള്ളിവിടുന്നുണ്ട്. വ്യായാമം അതിനൊരു പരിഹാരമാണ്. എന്നാല്‍ യുകെയിലെ സ്ത്രീകളില്‍ ഭൂരിഭാഗവും വ്യായാമത്തോട്‌ പുറം തിരിഞ്ഞു നില്ക്കുകയാണ്.


യുകെയിലെ ഒരു ലക്ഷം സ്ത്രീകളില്‍ 133 പേര്‍ ബവല്‍, സ്തനം, ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിതരാണ്. 180 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് ബ്രിട്ടന്‍ പത്താം സ്ഥാനം നേടിയത്. ബാര്‍ബഡോസാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഒന്‍പതാമത് ബഹാമസ്‌ ആണ്. മൂന്ന് ക്യാന്‍സറുകളും ബാധിക്കുന്നത് വ്യായാമത്തിന്റെ കുറവ് മൂലമാണ്.

വ്യായാമമില്ലാതെ കൂടുതല്‍ സമയം ഇരിക്കുന്നതാണ് യുകെയിലെ സ്ത്രീകളെ തേടി ക്യാന്‍സര്‍ കൂടുതലായി എത്തുന്നതെന്ന് ലോക ക്യാന്‍സര്‍ റിസേര്‍ച്ച് ഫണ്ടിലെ ഡോ. റേച്ചല്‍ തോംപ്‌സണ്‍ വ്യക്തമാക്കി. പാശ്ചാത്യലോകത്തെ സ്ത്രീകളുടെ ജീവിതശൈലികള്‍ മാറ്റേണ്ട സമയമായെന്ന് ഗവേഷണം പഠനം മുന്നറിയിപ്പ് നല്കുന്നു.

ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, ഫ്രാന്‍സ്, ഐസ്ലാന്റ്, ലക്സംബര്‍ഗ്, അമേരിക്ക എന്നിവയാണ് പട്ടികയില്‍ യുകെയ്ക്ക് മുന്നിലുള്ളത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions