ഇമിഗ്രേഷന്‍

ഒരു വിഭാഗം യു കെ വിസകളുടെ ഫീസുകള്‍ ഏപ്രില്‍ ആറുമുതല്‍ കൂടും


ഒരു വിഭാഗം യു കെ വിസകളുടെ ഫീസുകള്‍ ഏപ്രില്‍ ആറുമുതല്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം വര്‍ധനയും നാലു ശതമാനമെന്ന നിരക്കിലാണെങ്കിലും പോയിന്റ് ബേസ്ഡ് വിസ സംവിധാനപ്രകാരം വിസ ലഭിച്ചവരുടെ ഡിപ്പന്റന്‍ഡ് ബന്ധുക്കള്‍ക്കുള്ള 25 ശതമാനം ഡിസ്‌കൗണ്ട് നീക്കുന്നതുകൊണ്ട് വലിയ വര്‍ധനയായി ഇതെല്ലാം മാറാനാണ് സാധ്യത.


ടിയര്‍ വണ്‍ ,ടിയര്‍ ടു, ടിയര്‍ ഫോര്‍ ,ടിയര്‍ ഫൈവ് എന്നിവയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ വളരെ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും. നിങ്ങള്‍ക്കൊപ്പം ഡിപ്പന്റന്‍ഡ് കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും യു കെയില്‍നിന്നുകൊണ്ടുതന്നെ അപേക്ഷിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഫീസാണ് നല്‍കേണ്ടിവരിക. ഏതാണ്ട് 38.7 ശതമാനം ഫീസായിരിക്കും നല്‍കേണ്ടിവരിക.


എന്നാല്‍ ഹ്രസ്വകാല ജോലിക്കായി യു കെയിലെത്തുന്നതിനുള്ള ടിയര്‍ ടു വിസക്കു ഏപ്രില്‍ ആറിനുശേഷം ഫീസ് 26 ശതമാനത്തോളം കുറയും.


ഏപ്രില്‍ ആറുമുതലുള്ള പുതിയ ഫീസുകളുടെ പട്ടിക കാണാന്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.workpermit.com/news/2014-03-28/some-uk-visa-fees-to-rise-by-37-on-6th-april-apply-now

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions