ഇമിഗ്രേഷന്‍

ഇംഗ്ലീഷ് അറിയണ്ട; 500 പൗണ്ടിന് ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈക്കിട്ടും

ലണ്ടന്‍ : കുടിയേറ്റക്കാരെ പിഴിഞ്ഞ് ഇമിഗ്രേഷന്‍ അധികൃതര്‍ കൈക്കൂലി വാങ്ങി നടത്തുന്ന കള്ളക്കളി പുറത്ത്. വെറും 500 പൗണ്ട് മാത്രം മുടക്കില്‍ നിരവധി പേര്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടിക്കൊടുത്ത വിവരമാണ് പുറത്തുവന്നത്. ഡെയിലി മെയില്‍ നടത്തിയ അന്വേഷണമാണ് ഇമിഗ്രെഷനില്‍ നടക്കുന്ന ക്രമക്കേട് പുറത്തു കൊണ്ട് വന്നിരിക്കുന്നത്.

500 പൗണ്ട് നല്‍കിയാല്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ലാംഗ്വേജ് ടെസ്റ്റ് പാസായതായുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഈ സര്‍ട്ടിഫിക്കറ്റുമായി ചെന്നാല്‍ ബ്രിട്ടീഷ് പൗരത്വം നേടാന്‍ കഴിയും. പൗരത്വം നേടിയാല്‍ എല്ലാത്തരം ബെനഫിറ്റുകള്‍ക്ക് യോഗ്യതയുണ്ടാകും. ചെലവ് കുറയുമെന്നതില്‍ നിരവധി പേര്‍ ഈ വഴി സ്വീകരിച്ചു.


ഹോം ഓഫിസിന്റെ ലൈസന്‍സുള്ള എക്‌സാം സെന്ററുകളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. അടിസ്ഥാന തലത്തിലെങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ പരീക്ഷാര്‍ത്ഥിക്ക് കഴിയുമോ എന്നാണ് ഈ സെന്ററുകളില്‍ പരിശോധിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാനോ ഇവിടെ സ്ഥിരമായി താമസിക്കാനോ ആഗ്രഹിക്കുന്ന എല്ലാവരും ഈ ടെസ്റ്റ് പാസായിയിരിക്കണം. എന്നാല്‍ ഇവിടെ എത്താത്തവര്‍ക്കുപോലും ചില കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുണ്ടത്രെ. സാധാരണ ചെലവിന്റെ മൂന്നിരട്ടി അതായത് 500 പൗണ്ട് കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.


ഓരോവര്‍ഷവും കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നത് രണ്ടു ലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ്. ഇവയില്‍ ഭൂരിഭാഗവും പണം കൊടുത്തു സംഘടിപ്പിച്ച ഈ രേഖ ഉപയോഗിച്ച് സ്വന്തമാക്കുന്നതായി റിപോര്‍ട്ട് വെളിപ്പെടുത്തി. ഇതേക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാന്‍ ഹോം സെക്രട്ടറി തെരേസാ മെയ് ഉത്തരവിട്ടിട്ടുണ്ട്.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions