ഇമിഗ്രേഷന്‍

എന്‍എംസി രജിസ്ട്രേഷന് പ്രൊഫഷണല്‍ ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം



ലണ്ടന്‍: യു കെയിലെ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷന് അടുത്ത മാസം മുതല്‍ പ്രൊഫഷണല്‍ ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. ജൂലൈ 17 മുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാക്ടീസ് ചെയ്യുന്നതിനിടെയുണ്ടാകുന്ന അപായസാധ്യതകളെ മറികടക്കാന്‍ മതിയായ പരിരക്ഷ തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കേണ്ട പ്രൊഫഷണല്‍ ബാധ്യത യുകെയിലെ എല്ലാ നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ഇതിലൂടെ നല്‍കിയിരിക്കുകയാണ്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ് മൂലം അവര്‍ നല്‍കുകയും വേണം.


ഇന്‍ഡെമിനിറ്റി അറേഞ്ച് മെന്റില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അവരെ എന്‍എംസി രജിസ്റ്ററില്‍ നീക്കം ചെയ്യും. ഇവരെ പിന്നീട് നഴ്സായോ മിഡ് വൈഫായോ യുകെയില്‍ ജോലി ചെയ്യാനും അവരെ അനുവദിക്കുകയില്ല. ജിവനക്കാര്‍ക്ക് എന്‍എച്ച്എസ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. സ്വകാര്യ നേഴ്‌സിങ് ഹോമിലാണ് ജോലി ചെയ്യുന്നതെങ്കില്‍ തൊഴിലുടമ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ട് ജീവനക്കാരാണ്. സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ സ്വയമായി ഈ പരിരക്ഷ ഉറപ്പുവരുത്തണം.

നേരത്തെ എന്‍എംസി രജിസ്ട്രേഷന്‍ എടുത്തവര്‍ ഇനി അത് പുതുക്കാന്‍ എത്തുമ്പോള്‍ തങ്ങള്‍ക്ക് ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് ഉണ്ടെന്ന് ബോധ്യപ്പെടുത്തണം.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions