ആരോഗ്യം

കാഴ്ച്ചയുടെ പുതുയുഗം തുറക്കാന്‍ കൃത്രിമ റെറ്റിന


ലണ്ടന്‍: മനുഷ്യ റെറ്റിനക്ക് സമാനമായ റെറ്റിന ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ലബോറട്ടറിയില്‍ വികസിപ്പിച്ചു. മനുഷ്യ വിത്തുകോശത്തില്‍നിന്നാണ് പ്രകാശത്തോട് പ്രതികരിക്കുന്നതും പ്രവര്‍ത്തനക്ഷമവുമായ റെറ്റിന വികസിപ്പിച്ചത്. നേച്വര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്ളൂരിപോറ്റന്‍റ് സ്റ്റെം സെല്‍ (ഐ.പി.എസ്) എന്ന വിത്തുകോശത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് പുതിയ നേട്ടം കൈവരിച്ചത്. പ്ളൂരിപോറ്റന്‍റ് സ്റ്റെം സെല്ലുകളെ പ്രകാശത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന റെറ്റിനല്‍ പ്രോജിനിറ്റര്‍ സെല്ലുകളാക്കി മാറ്റിയാണ് കൃത്രിമ റെറ്റിന വികസിപ്പിച്ചത്.
ഏഴുതരം കോശങ്ങളും പ്രകാശം സ്വീകരിക്കുന്നതു മുതല്‍ കാഴ്ച സാധ്യമാക്കുന്നതിനുവരെ സഹായിക്കുന്ന ആറ് ന്യൂറോണുകളും ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണഘടനയാണ് റെറ്റിനക്കുള്ളത്.

മനുഷ്യ റെറ്റിനക്ക് സമാനമായ പൂര്‍ണരൂപത്തിലുള്ള കാഴ്ച സാധ്യമാക്കുന്നതരം റെറ്റിന വികസനത്തിനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ഗവേഷകനായ കാന്‍േറാസോളര്‍ പറഞ്ഞു. 28 ആഴ്ച പ്രായമായ ഭ്രൂണത്തിലെ റെറ്റിന പ്രകാശത്തോട് പ്രതികരിക്കുന്നതുപോലെ ലാബില്‍ വികസിപ്പിച്ച റെറ്റിന പ്രവര്‍ത്തിക്കുമോ എന്നും ഗവേഷകര്‍ പരിശോധിച്ചു. ഭ്രൂണത്തിലെ റെറ്റിന പ്രകാശത്തോട് പ്രതികരിക്കുന്നതുപോലെ ലാബില്‍ വികസിപ്പിച്ച റെറ്റിന കലകളും പ്രകാശത്തോട് പ്രതികരിച്ചെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions