ലണ്ടന്‍ : ആണ്‍കുട്ടിയായാലും, പെണ്‍കുട്ടിയായാലും കുട്ടികളുടെ ജനനം ആ കുടുംബത്തിന്റെ അന്തരീക്ഷം ആഹ്ലാദകരമാക്കും. ആണ്‍കുട്ടികളെ മാത്രം ആഗ്രഹിക്കുന്നവരും പെണ്‍കുഞ്ഞുങ്ങളോട് ഇഷ്ടമുള്ളവരും ആദ്യതെത് ആണുമതി എന്ന് കരുതുന്നവരും വളരെയേറെയുണ്ട്. അത്തരക്കാരെ ന്യായീകരിക്കുന്ന ഒരു പഠനം പുറത്തു വന്നിരിക്കുന്നു. കാര്യം അല്പം ഗൌരവകരമാണ്. അതായത് ആദ്യത്തെ കണ്‍മണി പെണ്ണാണ് എങ്കില്‍ വിവാഹമോചനം നടക്കാനുള്ള സാധ്യത കൂടുതലാണേന്നാണ് നോര്‍ത്ത് കരോളിന ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ജനം ദമ്പതിമാര്‍ക്കിടയില്‍ നെഗറ്റീവ് എഫക്റ്റ് കൂട്ടുമെന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഇക്കൊനമിസ്റ്റ് ആയ അമര്‍ ഹമൌടി വ്യക്തമാക്കുന്നു.
ആണ്‍ഭ്രൂണങ്ങളെക്കാള്‍ ശക്തമായ പ്രതിരോധത്തോടെയാണ് പെണ്‍ഭ്രൂണങ്ങള്‍ വയറ്റില്‍ വളരുന്നത്. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജനിച്ചു വീഴാനുള്ള സാധ്യത കൂടുതലാണ്. ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇതിനു കഴിയുന്നില്ല. ദമ്പതികളുടെ ബന്ധത്തെ ബാധിക്കാന്‍ വയറ്റില്‍ വളരുന്ന പെണ്‍ഭ്രൂണത്തിന് ചെറിയ രീതിയില്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഏതെങ്കിലുമൊരു സമയത്ത് പ്രശ്‌നങ്ങള്‍ നേരിട്ട ദമ്പതികള്‍ക്ക് പിന്നീട് ജനിക്കുന്ന കുട്ടി പെണ്‍കുഞ്ഞാണെന്നും ഗവേഷണത്തില്‍ കണ്ടെത്തി.
ആണ്‍കുട്ടികളെക്കാള്‍ ശക്തരാണ് പെണ്‍കുട്ടികള്‍ എന്ന് പഠനം പറയുന്നു. ഭ്രൂണാവസ്ഥയില്‍ മാതമല്ല ജനിച്ചു നൂറ് വയസ് വരെ അവര്‍ തന്നെയാണ് ശക്തര്‍. പുരുഷന്‍മാര്‍ക്കു ആയുസ് കുറവാണ്. 1979 മുതല്‍ 2010 വരെ അമേരിക്കയിലെ കുടുംബങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.