മാരകമായ എയ്‌ഡ്സ് സാധ്യതകളെ 99.9 ശതമാനത്തോളം ഇല്ലാതാക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ ഏതാനും മാസത്തിനുള്ളില്‍ വിപണിയില്‍ എത്തും. എച്ചഐവി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗവൈറസുകളെ നശിപ്പിക്കുകയും രോഗം വരാനുള്ള സാധ്യതകളെ ഫലപ്രദമായി ചെറുക്കുകയും ചെയ്യുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞ 'വിവാജല്‍ ഉറ'യുടെ നിര്‍മ്മാതാക്കള്‍ ഓസ്‌ട്രേലിയന്‍ ബയോ ടെക് സ്‌ഥാപനമായ സ്‌റ്റാര്‍ ഫാര്‍മയാണ്.
എച്ച്‌ഐവിയ്‌ക്കെതിരേ ഫലപ്രദമായി പ്രതിരോധിക്കുന്ന മിശ്രിതങ്ങള്‍ പുരട്ടിയ ഈ ഉറ ലൈംഗിക രോഗങ്ങളെയും ഗര്‍ഭം ധരിക്കുന്നതിനെയും ഒരു പോലെ തടയുമെന്നും കമ്പനി അവകാശപ്പെടുന്നു. എയ്‌ഡ്സ് വൈറസുകളെ കൊല്ലുന്നത് എന്ന നിലയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ഉല്‍പ്പന്നം പുറത്ത് വരുന്നത്.
ഓസ്‌ട്രേലിയന്‍ തെറാപ്പെറ്റിക് ഗുഡ്‌സ് ആന്റ് അഡ്‌മിനിസ്‌ട്രേഷന്റെ കണ്‍ഫോമിറ്റി ഓഫ് അസസ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഉല്‍പ്പന്നം ഓസ്‌ട്രേയലിയന്‍ വിപണിയുടെ 70 ശതമാനത്തോളം കയ്യാളുന്ന അന്‍സെല്‍ എന്ന സ്‌ഥാപനത്തിന്റെ സഹായത്തോടെയാണ് സ്‌റ്റാര്‍ഫാര്‍മ നിര്‍മ്മിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ലൈംഗിക രോഗങ്ങള്‍ കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ നടന്നപരീക്ഷണങ്ങളാണ് ഈ ഉറ വികസിപ്പിച്ചെടുക്കുന്നതിലേക്ക് കമ്പനിയെ നയിച്ചിരിക്കുന്നത്.